തൊഴിലാളി ശക്തി കണ്ടറിഞ്ഞ് ദേശിംഗനാട്

കൊല്ലം: ബി.എം.എസി​െൻറ 18-ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ വൻ പ്രകടനം നടന്നു. ജില്ലയില്‍ നിന്നുള്ള കാല്‍ലക്ഷം തൊഴിലാളികള്‍ അണിചേർന്നു. പ്രകടനനിര നഗരത്തെ ഗതാഗതകുരുക്കിലാക്കാതെ കടന്നുപോയപ്പോള്‍ തൊഴിലാളിസമൂഹത്തി​െൻറ വേറിട്ടമുഖം പ്രകടമായി. ആശ്രാമം മൈതാനിയില്‍ നിന്നാണ് വൈകീട്ട് നാലരയോടെ റാലി ആരംഭിച്ചത്. താലൂക്ക് കച്ചേരി ജങ്ഷന്‍, ആശുപത്രി റോഡ്, മെയിൻ റോഡ് വഴി ചിന്നക്കടയിൽ സമാപിച്ചു. പ്രകടനത്തിന് സംസ്ഥാന ഭാരവാഹികളായ കെ.കെ. വിജയകുമാര്‍, എം.പി. രാജീവന്‍, വി. രാധാകൃഷ്ണന്‍, കെ. ഗംഗാധരന്‍, കെ. ബാലകൃഷ്ണന്‍, പി. ശശിധരന്‍, ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, രഘുരാജ്, ജി.കെ. അജി, ആശാമോള്‍, ടി.പി. സിന്ധുമോള്‍, സി.വി. രാജേഷ്, ബി. ശിവവജി സുദര്‍ശന്‍, ജില്ല നേതാക്കളായ പി.കെ. മുരളീധരന്‍ നായര്‍, വി. വേണു, ടി. രാജേന്ദ്രന്‍പിള്ള, ടി.ആര്‍. രമണന്‍, പരിമണം ശശി, ടി.എന്‍. രമേശ്, പി.എന്‍. പ്രദീപ്, ഏരൂര്‍ മോഹനന്‍, കല്ലട ഷണ്‍മുഖന്‍, തങ്കരാജ്, ലിസി, നസിയ, അജയന്‍, പ്രസന്നന്‍, എസ്. സുന്ദരന്‍, കെ.ജി. അനില്‍കുമാര്‍, ആര്‍. രാധാകൃഷ്ണന്‍, അനില്‍കുമാര്‍, ഓമനക്കുട്ടന്‍, ജെ. അനില്‍കുമാര്‍, ജയപ്രകാശ് എന്നിവർ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.