കെ.എസ്​.ആർ.ടി.സി: ആദ്യ ഡി.ജി.എമ്മും സ്​ഥാനമൊഴിഞ്ഞു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി തലപ്പത്ത് അഴിച്ചുപണിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ നിയമനം നൽകിയ ഏക ഡെപ്യൂട്ടി ജനറൽ മാനേജറും (ഡി.ജി.എം) വെള്ളിയാഴ്ച സ്ഥാനമൊഴിഞ്ഞു. ധനകാര്യചുമതലയുള്ള ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി.കെ. അനില്‍കുമാറിന് മറ്റൊരു പൊതുമേഖല സ്ഥാപനത്തില്‍ സ്ഥിരനിയമനം ലഭിച്ചതിനെതുടർന്നാണ് സ്ഥാനമൊഴിഞ്ഞത്. വിഭജനം ഉള്‍പ്പെടെ സുശീൽ ഖന്നയുടെ പ്രാഥമിക ശിപാര്‍ശകള്‍ എങ്ങനെ നടപ്പാക്കണമെന്ന് പഠിക്കാന്‍ നിയോഗിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം. ഇതോടെ പഠനവും അനിശ്ചിതത്വത്തിലാവും. സുശീൽ ഖന്ന റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ നൽകിയ ആദ്യ നിയമനമായിരുന്നു ഇത്. ധനകാര്യം, സാങ്കേതികം, ഓപറേഷന്‍ വിഭാഗങ്ങളുടെ മേലധികാരികളായി മൂന്ന് വിദഗ്ധരെ നിയമിക്കാനാണ് സുശീല്‍ ഖന്ന നിര്‍ദേശിച്ചത്. ധനകാര്യവിഭാഗത്തിലേക്ക് അഭിമുഖം നടത്തിയ 25 പേരില്‍ യോഗ്യതയുള്ള ഒരാളെ മാത്രമാണ് കണ്ടെത്തി നിയമനം നല്‍കിയത്. പട്ടികയില്‍ രണ്ടാമതൊരാളില്ലാത്തതിനാൽ വീണ്ടും അപേക്ഷ ക്ഷണിക്കാനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.