തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഡ്രൈവര്‍, കണ്ടക്ടര്‍ ജീവനക്കാരുടെ ഡ്യൂട്ടി പരിഷ്‌കരിക്കാനുള്ള നീക്കം വീണ്ടും മാറ്റിെവച്ചു. വിവിധ യൂനിയനുകള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ വെള്ളിയാഴ്ച നടത്താനിരുന്ന ചർച്ചയും തിങ്കളാഴ്ചത്തേക്ക് മാറ്റി. ഏപ്രിൽ ഒന്നുമുതൽ എല്ലാ ഷെഡ്യൂളുകളും സിംഗിൾ ഡ്യൂട്ടിയിലേക്ക് മാറ്റുമെന്ന് പ്രഖ്യപിച്ചിരുെന്നങ്കിലും ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് നീട്ടിയിരുന്നു. ഇതാണ് വീണ്ടും ദീർഘിപ്പിച്ചത്. തിങ്കളാഴ്ച നടക്കുന്ന ചർച്ചയിൽ നിലവിലെ ഡ്യൂട്ടി ക്രമീകരണത്തിനെതിരെ കേസ് കൊടുത്തവരെക്കൂടി ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംഘടനകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാൻ അഞ്ച് ദിവസത്തെ സാവകാശം നല്‍കിയിരുന്നു. നിലവിലുള്ള ഒന്നര ഡ്യൂട്ടി സംവിധാനത്തിനെതിരെ ഹൈകോടതിയെ സമീപിച്ച ജീവനക്കാരുടെ അഭിപ്രായംകൂടി പരിഗണിക്കണമെന്ന നിയമോപദേശവും ഇതിനിടെ ലഭിച്ചിരുന്നു. തിങ്കളാഴ്ച ചര്‍ച്ചക്ക് ശേഷമേ ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച് അന്തിമതീരുമാനം എടുക്കുകയുള്ളൂ. സിംഗിള്‍ഡ്യൂട്ടി സംവിധാനം സ്ഥാപനത്തിന് നേട്ടമാണെങ്കിലും തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച് നടപ്പാക്കുക എന്നത് മാനേജ്മെൻറിനെ സംബന്ധിച്ചിടത്തോളം കടുത്തവെല്ലുവിളിയാണ്. കണ്ടക്ടര്‍, ഡ്രൈവര്‍ ജീവനക്കാരില്‍ ഒരു വിഭാഗത്തിന് മറ്റ് ജോലികള്‍ ഉള്ളതായി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഡബിള്‍ഡ്യൂട്ടി സംവിധാനത്തില്‍ കിട്ടുന്ന ഇടവേളകളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. സിംഗിള്‍ ഡ്യൂട്ടിയിലേക്ക് മാറുമ്പോള്‍ ആഴ്ചയില്‍ ആറുദിവസവും ജോലിക്ക് എത്തേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.