സാമൂഹികസാക്ഷരത: കൈകോർക്കുന്നത്​ 6397 തുടർവിദ്യാഭ്യാസ പ്രവർത്തകർ

തിരുവനന്തപുരം: നിലവിലെ 10 ഹയർസെക്കൻഡറി തുല്യതാ കോഴ്സുകളും സർക്കാറി​െൻറ പുതിയ സാമൂഹികസാക്ഷരതാപദ്ധതികളുടെ നടത്തിപ്പിനുമായി സാക്ഷരതാമിഷന് കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 6397 തുടർവിദ്യാഭ്യാസപ്രവർത്തകർ. പാർശ്വവത്കൃത ജനവിഭാഗങ്ങളുടെ ക്ഷേമം മുൻനിർത്തി സാക്ഷരതാമിഷൻ പുതുതായി ആരംഭിച്ച പദ്ധതികളുടെ നടത്തിപ്പിന് തെരഞ്ഞെടുത്ത ഇൻസ്ട്രക്ടർമാരുടെ എണ്ണം 1733 ആണ്. ആദിവാസികൾ, തീരവാസികൾ, പട്ടികജാതി വിഭാഗം, ട്രാൻസ് ജെൻഡറുകൾ എന്നിങ്ങനെ മുഖ്യധാരയിൽനിന്ന് പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ ഇൻസ്ട്രക്ടർമാരെ നിയോഗിച്ചത്. 1733 പേരിൽ 931 പേരും ഈ വിഭാഗങ്ങളിൽനിന്നുള്ളവരാണ്. ഇൻസ്ട്രക്ടർമാരുടെ എണ്ണം ഇപ്രകാരമാണ്. ആദിവാസികൾ- 601, തീരവാസികൾ- 222, പട്ടികജാതി വിഭാഗം- 100, ട്രാൻസ്ജെൻഡറുകൾ- എട്ട്. ഇതരസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന 'ചങ്ങാതി' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നിയമിച്ച ഇൻസ്ട്രക്ടർമാരുടെ നിയമനം 420 ആണ്. 'സമഗ്ര' ആദിവാസി സാക്ഷരതാപദ്ധതി അട്ടപ്പാടിയിലും വയനാട്ടിലും നടത്തിവരുന്നു. 100 ആദിവാസി ഉൗരുകളിലും ഇൻസ്ട്രസ്ടർമാരായി പ്രവർത്തിക്കുന്നത് ആദിവാസികൾതന്നെയാണ്. തീരപ്രദേശങ്ങളിലെ സാക്ഷരതാനിലവാരം ഉയർത്തുന്നതിനായി ഫിഷറീസ് വകുപ്പി​െൻറ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സാക്ഷരതാമിഷ​െൻറ നേതൃത്വത്തിൽ നടത്തിവരുന്ന 'അക്ഷരസാഗരം' രണ്ടാംഘട്ടത്തിൽ ഇൻസ്ട്രക്ടർമാരാക്കിയിരിക്കുന്നത് തീരദേശവാസികളെതന്നെയാണ്; 222 പേർ. പട്ടികജാതി കോളനികളിലെ നിരക്ഷരത ഇല്ലാതാക്കുന്നതിനുള്ള 'നവചേതന' പദ്ധതിക്കുള്ള ഇൻസ്ട്രക്ടർമാരെയും െതരഞ്ഞെടുത്തത് പൂർണമായും പട്ടികജാതി വിഭാഗങ്ങളിൽനിന്നുള്ളവരെയാണ്. ട്രാൻസ്ജെൻഡറുകളുടെ തുടർവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട 'സമന്വയ' പദ്ധതിയുടെ നടത്തിപ്പിന് ഈ വിഭാഗത്തിലെ എട്ടുപേരെ നിയോഗിച്ചു. ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കായി പ്രത്യേകം ക്ലാസ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണിത്. പത്ത്, ഹയർസെക്കൻഡറി തുല്യതാ കോഴ്സുകളുടെ നടത്തിപ്പിനായി സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന അധ്യാപകരുടെ എണ്ണം 4664 ആണ്. പത്താംതരത്തിന് 2710 പേരും ഹയർ സെക്കൻഡറിക്ക് 1954 അധ്യാപകരുമാണുള്ളത്. ആദിവാസിക്ഷേമപദ്ധതികളിലടക്കം ഗുണഭോക്താക്കളിൽനിന്നുതന്നെ നടത്തിപ്പുകാരെ കണ്ടെത്തി യഥാർഥ പ്രയോജനം അർഹതപ്പെട്ടവരിൽ എത്തിക്കുന്നതിനുള്ള ശ്രമമാണ് സാക്ഷരതാമിഷൻ നടത്തുന്നതെന്ന് ഡയറക്ടർ ഡോ.പി.എസ്. ശ്രീകല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.