സ്​ത്രീ സ്വാതന്ത്ര്യ ചർച്ചകൾ വഴിമാറരുത് ^കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാർ

സ്ത്രീ സ്വാതന്ത്ര്യ ചർച്ചകൾ വഴിമാറരുത് -കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ * സുബുലുസ്സുന്ന ദറസ് സിൽവർ ജൂബിലി സമ്മേളനം കൊല്ലം: സ്ത്രീ സ്വാതന്ത്ര്യ ചർച്ചകൾ ദുരുദ്ദേശ്യ പരമായി വ്യാഖ്യാനിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും സ്ത്രീകൾക്ക് ഏറ്റവും സ്വാതന്ത്ര്യവും സ്വത്തവകാശവും നൽകിയ മതമാണ് ഇസ്ലാം എന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. സ്ത്രീകളെ ജീവനോടെ കുഴിച്ചുമൂടുന്ന ഒരു കാലത്താണ് ഇസ്ലാം ഇത് പ്രഖ്യാപിച്ചത്. സ്ത്രീ സുരക്ഷക്കാവശ്യമായ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് തന്നെയാണ് മതത്തി​െൻറ പക്ഷമെന്നും അദ്ദേഹം പറഞ്ഞു. സുബുലുസ്സുന്ന ദറസ് സിൽവർ ജൂബിലി സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അറിവി​െൻറ കേന്ദ്രങ്ങൾ ഇനിയും ഉയർന്നു വരണം. മാതൃകാ യോഗ്യരായ പണ്ഡിതരെ വാർത്തെടുക്കാൻ ദറസുകളും മതപാഠശാലകളും അനിവാര്യമാണ്. പ്രവാചകൻ മദീനയിൽ ആരംഭിച്ച വിജ്ഞാന രീതിയുടെ തുടർച്ചയാണ് പള്ളികൾ കേന്ദ്രീകരിച്ച ദറസ് സംവിധാനങ്ങൾ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എച്ച്. ഇസ്സുദ്ദീൻ കാമിൽ സഖാഫി അധ്യക്ഷത വഹിച്ചു. എൻ.കെ. േപ്രമചന്ദ്രൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. പി.എ. ഐദറൂസ് മുസ്ലിയാർ, അദ് ശരീഫ് ഫൈസി, മുഹമ്മദ് ഫാറൂഖ് നഈമി എന്നിവരെ വേദിയിൽ ആദരിച്ചു. സാന്ത്വന വിതരണ ഉദ്ഘാടനം കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നിർവഹിച്ചു. കെ.പി. അബൂബക്കർ ഹസ്റത്ത്, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, വി. ജോയി എം.എൽ.എ, വർക്കല കഹാർ, എൻ. ഇല്യാസ് കുട്ടി, സൈഫുദ്ദീൻ, പി.എ. മഹമ്മദ് കുഞ്ഞി സഖാഫി, മുഹ്സിൻ കോയ തങ്ങൾ, നൈസാം സഖാഫി, ആശിഖ് തങ്ങൾ, ബി. ശാലി, മണപ്പള്ളി ഹംസ സഖാഫി, മാന്നാർ അബ്്ദുൽ ലത്തീഫ്, പി.എ. ഷാജഹാൻ മാന്നാർ, നേമം സിദ്ദീഖ് സഖാഫി, മുഹമ്മദ് ഫൈസി, നജ്മുദ്ദീൻ അമാനി, അബ്്ദുൽ ഹക്കീം സഅദി, കെ.പി. മുഹമ്മദ് ഷഫീഖ് മുസ്ലിയാർ, മുഹമ്മദ് ഹുസൈൻ നിസാമി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.