കൊട്ടിയം കേന്ദ്രമാക്കി പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ വേണമെന്ന്

കൊട്ടിയം: കൊട്ടിയം കേന്ദ്രമാക്കി ഗ്രാമപഞ്ചായത്തോ മുനിസിപ്പാലിറ്റിയോ രൂപവത്കരിക്കണമെന്ന ആവശ്യം പ്രദേശവാസികൾക്കിടയിൽ വീണ്ടും സജീവമാകുന്നു. വികസന പ്രവർത്തനങ്ങളുടെ കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് കൊട്ടിയത്തിന് കാര്യമായ പരിഗണന ലഭിക്കാത്തതിനെ തുടർന്നാണ് ഈ ആവശ്യം ഉയർന്നുവന്നത്. മയ്യനാട്, ആദിച്ചനല്ലൂർ, തൃക്കോവിൽവട്ടം പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന കൊട്ടിയത്ത് പഞ്ചായത്തുകൾ കൂട്ടായി ചേർന്ന് ഒരു വികസന പ്രവർത്തനങ്ങളും നടത്താറില്ല. ചാത്തന്നൂർ, കുണ്ടറ, ഇരവിപുരം മണ്ഡലങ്ങളുടേയും അതിർത്തിയാണിവിടം. കൊട്ടിയം ജങ്ഷനിൽ റോഡിൽ കുന്നുകൂടുന്ന ചപ്പുചവറുകൾ തൂത്തുവാരാൻ പഞ്ചായത്തുകൾ കൊട്ടിയത്തേക്ക് ജീവനക്കാരെ വിടാറില്ല. കഴിഞ്ഞദിവസം ദേശീയപാതയിൽ വാഹനമിടിച്ച് ചത്ത രണ്ട് തെരുവുനായ്ക്കളുടെ ജഡങ്ങൾ വഴിയാത്രക്കാർക്ക് തടസ്സമായ നിലയിൽ റോഡിൽ കിടന്നിട്ടും അത് മാറ്റി മറവ് ചെയ്യാൻ പഞ്ചായത്ത് അധികൃതർ എത്തിയില്ല. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് കൊട്ടിയം ഗ്രാമപഞ്ചായത്തിനായി മുറവിളി ഉയർന്നെങ്കിലും തീരുമാനമുണ്ടായില്ല. കൊല്ലം കോർപറേഷനോട് അടുത്തുകിടക്കുന്ന ഈ മൂന്ന് പഞ്ചായത്തുകൾ ലയിപ്പിച്ചാൽ കൊട്ടിയം മുനിസിപ്പാലിറ്റി രൂപവത്കരിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. കൊല്ലത്തി​െൻറ ഉപഗ്രഹ നഗരമെന്ന് അറിയപ്പെടുന്ന കൊട്ടിയത്ത് ശൗചാലയമോ ബസ് സ്റ്റാൻഡോ ഇല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.