ശാസ്ത്രവികാസം മനുഷ്യരുടെ ആയുസ്സ്​​ വര്‍ധിപ്പിക്കും ^വി.എസ്.എസ്.സി ഡയറക്ടര്‍

ശാസ്ത്രവികാസം മനുഷ്യരുടെ ആയുസ്സ് വര്‍ധിപ്പിക്കും -വി.എസ്.എസ്.സി ഡയറക്ടര്‍ കോവളം: ശാസ്ത്രസാങ്കേതിക വിദ്യകളുടെ വികാസം മനുഷ്യരുടെ ആയുസ്സ് ഗണ്യമായി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് വി.എസ്.എസ്.സി ഡയറക്ടര്‍ എസ്. സോമനാഥ്. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാന തലത്തില്‍ നടത്തുന്ന സർഗവസന്തം 2018 ശാസ്ത്ര ക്യാമ്പ് കോവളം അനിമേഷന്‍ സ​െൻററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കണ്ടുപിടുത്തങ്ങളെല്ലാം മനുഷ്യ​െൻറ ആയുസ്സ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നവയാണ്. ഇരുന്നൂറോ മുന്നൂറോ ഒരുപക്ഷേ അഞ്ഞൂറോ വര്‍ഷം വരെ ജീവിച്ചിരിക്കുന്ന മനുഷ്യര്‍ ബയോടെക്നോളജിയുടെ വികാസത്തിലൂടെ സമീപഭാവിയിൽ തന്നെ സാധ്യമായേക്കും. ചിന്തകളിലൂടെ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന കാലവും അകലെയെല്ലന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷനായി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍, സർവ വിജ്ഞാനകോശം ഡയറക്ടര്‍ എ.ആര്‍. രാജന്‍, ക്യാമ്പ് ഡയറക്ടര്‍ ഡോ. വൈശാഖന്‍ തമ്പി, ഭരണസമിതി അംഗം ജി. രാധാക‍ൃഷ്ണന്‍, അസിസ്റ്റൻറ് എഡിറ്റര്‍ രാധികാദേവി. ടി.ആര്‍ എന്നിവര്‍ സംസാരിച്ചു. ക്ലാസുകള്‍ക്ക് ഡോ. ആര്‍ വി.ജി. മേനോന്‍, ഡോ. സി.പി. അരവിന്ദാക്ഷന്‍, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, ക്യാമ്പ് ഡയറക്ടര്‍ ഡോ. വൈശാഖന്‍ തമ്പി, ആസ്ട്രോ കേരള ജില്ല സെക്രട്ടറി ശരത് പ്രഭാവ് എന്നിവര്‍ നേതൃത്വംനല്‍കി. വാന നിരീക്ഷണം, മറൈന്‍ അക്വേറിയം സന്ദര്‍ശനം, പ്ലാനേറ്ററിയം സന്ദര്‍ശനം, ശാസ്ത്രപരീക്ഷണങ്ങള്‍, ടെലിസ്കോപ് നിർമാണം തുടങ്ങിയവ ക്യാമ്പി​െൻറ ഭാഗമായി നടക്കും. കെ.കെ. കൃഷ്ണകുമാര്‍, ശാസ്ത്രസാങ്കേതിക മ്യൂസിയം ഡയറക്ടര്‍ ഡോ. അരുള്‍ ജെറാള്‍ഡ് പ്രകാശ്, ഡോ. ആര്‍.എസ്. ദിനേശ് അനിരുദ്ധ് തുടങ്ങിയവര്‍ ഇന്നും നാളെയും നടക്കുന്ന ശാസ്ത്രപ്രവര്‍ത്തനങ്ങള്‍ക്കും ക്ലാസുകള്‍ക്കും നേതൃത്വം നല്‍കും. അറുപത് കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഞായറാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.