കിംസിൽ ​ലോക ആരോഗ്യ ദിനം ആചരിക്കും

കൊട്ടിയം: കിംസ് കൊല്ലം വിവിധ കർമപരിപാടികളോടെ ഏഴിന് ലോക ആരോഗ്യ ദിനം ആചരിക്കും. വൈകീട്ട് നാലിന് കിംസ് ആശുപത്രിയിൽനിന്ന് ആരംഭിക്കുന്ന ബൈക്കത്തോൺ ചിന്നക്കട വഴി കൊല്ലം ബീച്ചിൽ അവസാനിക്കും. ആരോഗ്യം സംബന്ധിച്ച ക്വിസ് മത്സരവും സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഫ്ലാഷ് മോബും ഉണ്ടായിരിക്കും. പൊതുജനങ്ങൾക്കായി 2500 രൂപ വിലവരുന്ന സ്പെഷൽ ഹെൽത്ത് ചെക്കപ് പാക്കേജ് 999 രൂപക്ക് ലഭിക്കും. ഇമ്മിണി ബല്യ ചെറുനാരങ്ങ..! വേനൽ ചൂടിൽ ചെറുനാരങ്ങ വില കുതിക്കുന്നു അഞ്ചാലുംമൂട്: കനത്ത ചൂടില്‍ ചെറുനാരങ്ങ വില കുതിച്ചുയരുന്നു. ആഴ്ചകള്‍ക്ക് മുമ്പുവരെ മൂന്നു കിലോ 100 രൂപയായിരുെന്നങ്കില്‍ കിലോഗ്രാമിന് 140 മുതല്‍ 160 രൂപ വരെയാണ് വ്യാഴാഴ്ചയിലെ പൊതുവിപണിയിലെ വില. കനത്ത വേനലില്‍ തമിഴ്നാട്ടില്‍ ഉല്‍പാദനം കുറഞ്ഞതിനാല്‍ വില ഇനിയും കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിൽനിന്നാണ് ജില്ലയിലേക്ക് ചെറുനാരങ്ങ എത്തുന്നത്. തമിഴ്നാട്ടിലെ പുളിയന്‍കുടിയിലാണ് ചെറുനാരങ്ങ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നത്. ചൂടിന് കുറവില്ലാത്തതിനാല്‍ നാരങ്ങ വന്‍ തോതില്‍ വിറ്റഴിയുന്നുണ്ടെങ്കിലും സോഡ നാരങ്ങാ വെള്ളം, നാരങ്ങാവെള്ളം, സര്‍ബത്ത് തുടങ്ങിയ ശീതള പാനീയങ്ങള്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത ചെറുനാരങ്ങയുടെ വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.