തിരുവനന്തപുരം: ആശുപത്രിയിൽനിന്ന് ചികിത്സക്ക് ശേഷം ഡിസ്ചാർജ് ചെയ്യുന്ന രോഗിയുടെ വീട്ടിലെത്തി തുടര്‍ചികിത്സയും പരിചരണവും നൽകുന്ന 'ഹോം ഹെല്‍ത്ത് കെയര്‍' പദ്ധതിക്ക് കിംസ് ആശുപത്രി തുടക്കമിട്ടു. അമേരിക്കയിലെ ഹോം ഹെല്‍ത്ത് കെയറിെൻറ പങ്കാളികളായ ഇന്ത്യാ ഹോം ഹെല്‍ത്ത് കെയറുമായി ചേര്‍ന്നാണ് ആദ്യഘട്ടമായി തിരുവനന്തപുരത്ത്് പദ്ധതി നടപ്പാക്കുന്നതെന്ന് കിംസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.െഎ. സഹദുല്ല വാർത്തസമ്മേളനത്തിൽ അറിയിച്ചു. ക്രിട്ടിക്കല്‍കെയര്‍, വാര്‍ധക്യപരിചരണം, പാലിയേറ്റിവ് കെയര്‍, നവജാതശിശുപരിചരണം, ഫിസിയോതെറപ്പി തുടങ്ങിയ രംഗങ്ങളിലാണ് പുതിയസേവനം നടപ്പാക്കുന്നത്. ആശുപത്രിയിലെ തിരക്ക് കുറക്കാനും രോഗിക്ക് ഗൃഹാന്തരീക്ഷത്തില്‍ ചികിത്സലഭ്യമാക്കി ചികിത്സാചെലവ് കുറക്കാനും പദ്ധതി സഹായിക്കും. ഹോം ഹെല്‍ത്ത് കൈയറില്‍നിന്നുള്ള പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ പ്രത്യേകസംഘമാണ് വീടുകളിലെത്തി രോഗികളെ പരിചരിക്കുക. ഓര്‍ത്തോപീഡിക്‌സ്, ന്യൂറോളജി, ട്രാന്‍സ്പ്ലാൻറ്, കാര്‍ഡിയോളജി തുടങ്ങി വിഭാഗങ്ങളിലെ വിദഗ്ധരുടെ സേവനവും ലഭ്യമാക്കും. അടുത്തഘട്ടമായി മറ്റുനഗരങ്ങളിലേക്കും വിദേശരാജ്യങ്ങളിലും പദ്ധതി വ്യാപിപ്പിക്കും. ബെയ്ദ ഹോം ഹെല്‍ത്ത് കെയര്‍ സ്ഥാപകന്‍ ജെ. മാര്‍ക് ബെയ്ദ, ഇന്ത്യാ ഹോം ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടര്‍ വി. ത്യാഗരാജന്‍, ഡോ. വിജയരാഘവൻ തുടങ്ങിയവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.