'ഇന്ത്യൻ സ്വാതന്ത്ര്യവും സ്വാശ്രയത്വവും മോദി കുത്തകകൾക്ക് അടിയറവു​െവച്ചു'-

കൊട്ടിയം: ഇന്ത്യൻ സ്വാതന്ത്ര്യവും സ്വാശ്രയത്വവും കുത്തക മുതലാളിമാർക്ക് നരേന്ദ്ര മോദി അടിയറവുവെച്ചുവെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ. സി.പി.ഐ തൃക്കോൽവിൽവട്ടം ലോക്കൽ സംഘാടകസമിതി ഒാഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി നടപ്പാക്കിയതോട് കൂടി ചെറുകിട വ്യവസായങ്ങളും കച്ചവടസ്ഥാപനങ്ങളും പ്രതിസന്ധിയിലായി. നിർമാണമേഖലയും കയർ, കശുവണ്ടി മേഘലയും നശിച്ചു. രാജ്യത്തെ ജനങ്ങൾ എല്ലാം ഹിന്ദു മതാചാരപ്രകാരം ജീവിക്കണമെന്നാണ് മോദിയും ആർ.എസ്.എസും പറയുന്നത്. ഇതെല്ലാം നമ്മുടെ രാജ്യത്തെ അധഃപതനത്തിലേക്ക് നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ സംഘാടകസമിതി ചെർമാൻ എം. സജീവ് അധ്യക്ഷത വഹിച്ചു. സംഘാടകസമിതി കൺവീനർ മനോജ്കുമാർ സ്വാഗതം പറഞ്ഞു. പൊതുമാർക്കറ്റ് നോക്കുകുത്തി; ദേശീയപാതക്കരുകിൽ അപകടങ്ങൾ പതിവാക്കി അനധികൃത കച്ചവടം ചവറ: ലക്ഷങ്ങൾ െചലവഴിച്ച് നവീകരിച്ച പൊതുമാർക്കറ്റിനെ നോക്കുകുത്തിയാക്കി ദേശീയപാതയ്ക്കരുകിലെ അനധികൃത കച്ചവടം തകൃതി. അധികൃതർ നടപടിയെടുക്കാത്തതിനെതിരെ പ്രതിഷേധവും ശക്തമാകുന്നു. ഏറെതിരക്കുള്ള ചവറ ജങ്ഷനിൽ ബസ്സ്റ്റാൻഡിന് എതിർവശത്തായാണ് മത്സ്യക്കച്ചവടക്കാരും പച്ചക്കറി, ഫലവർഗ കച്ചവടക്കാരും മാസങ്ങളായി അനധികൃത കച്ചവടം തുടരുന്നത്. സാധനം വാങ്ങാനെത്തുന്നവരുടെ തിരക്കും അനധികൃത പാർക്കിങും കാരണം ഗതാഗതതടസ്സവും അപകടവും പതിവാണെന്ന് യാത്രക്കാർ പറയുന്നു. ഒരു മാസത്തിനിടയിൽ കാൽനടയാത്രക്കാരൻ ഉൾെപ്പടെ മൂന്ന് പേർക്കാണ് വാഹനം തട്ടി പരിക്കേറ്റത്. ദിവസേന മത്സ്യ കച്ചവടക്കാരുടെ എണ്ണം കൂടിയതോടെ മറ്റ് കച്ചവടക്കാരും ഇവിടം താവളമാക്കുകയായിരുന്നു. മാസങ്ങൾക്ക് മുമ്പാണ് തൊട്ടടുത്തായുള്ള പാലക്കടവ് മാർക്കറ്റ് പഞ്ചായത്ത് ഇടപെട്ട് നവീകരിച്ചത്. ചവറ ജങ്ഷനിലെ അനധികൃത കച്ചവടക്കാരെ ഇങ്ങോട്ട് മാറ്റുമെന്ന് പഞ്ചായത്തധികൃതർ അന്ന് പറഞ്ഞിരുന്നു. എന്നാൽ, നടപടിയുണ്ടായില്ല. പഞ്ചായത്തിന് വരുമാനം കിട്ടുന്നതിനായി നവീകരിച്ച മാർക്കറ്റ് ഇന്നും വിജനമായ നിലയിലാണ്. അപകടങ്ങൾ പതിവാക്കുന്ന ദേശീയപാതയിലെ അനധികൃത വ്യാപാരം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ല. അനധികൃത വ്യാപാരത്തി​െൻറ ചിത്രമെടുക്കാൻ ചെന്ന സ്വകാര്യ ചാനൽ കാമറമാനെ കൈയേറ്റംചെയ്യാനും ശ്രമമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.