മേൽത്തട്ട്​ പരിധി മുൻകാലപ്രാബല്യത്തോടെ നടപ്പാക്കണം ^സി.എച്ച്​ ട്രസ്​റ്റ്​

മേൽത്തട്ട് പരിധി മുൻകാലപ്രാബല്യത്തോടെ നടപ്പാക്കണം -സി.എച്ച് ട്രസ്റ്റ് തിരുവനന്തപുരം: ക്രീമിെലയർ പരിധി എട്ട് ലക്ഷമാക്കി ഉയർത്തിയത് മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുന്നിെല്ലങ്കിൽ മെഡിക്കൽ, എൻജിനീയറിങ് പ്രവേശനപരീക്ഷകൾക്ക് അപേക്ഷയയച്ച് കാത്തിരിക്കുന്ന നല്ലൊരു ശതമാനം വിദ്യാർഥികൾക്ക് മേൽത്തട്ട് ആനുകൂല്യം ലഭിക്കില്ലെന്ന് സി.എച്ച്. മുഹമ്മദ് കോയ എജുക്കേഷൻ ട്രസ്റ്റ്. സാധാരണഗതിയിൽ കേന്ദ്രസർക്കാർ മേൽത്തട്ട് പരിധി ഉയർത്താൻ ഉത്തരവ് പുറപ്പെടുവിക്കുന്ന മുറക്ക് േകരളത്തിലും അത് നടപ്പാക്കുകയാണ് മുൻ സർക്കാറുകൾ ചെയ്തിരുന്നത്. ഇത്തവണ ആറ് മാസം വൈകിപ്പിച്ചത് കാരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്നും ട്രസ്റ്റ് വൈസ് ചെയർമാൻ അഡ്വ. പി. സിയാവുദ്ദീനും സെക്രട്ടറി ടി.എ. അബ്ദുൽ വഹാബും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.