കരകുളം പാലത്തിൽ സോളാർ വെളിച്ചത്തിൽ നടപ്പാലം

തിരുവനന്തപുരം: ആയിരക്കരണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തിരുവനന്തപുരം നെടുമങ്ങാട് റോഡിലെ കരകുളം പാലത്തിലൂടെ ഇനി മുതൽ പൊതുജനങ്ങൾക്ക് ഭീതിയില്ലാതെ നടക്കാം. ഡോ. എ. സമ്പത്ത് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് പുതിയ നടപ്പാലം നിർമിച്ചത് ഏപ്രിൽ ഏഴിന് വൈകീട്ട് ആറിന് നടപ്പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. രാത്രി കാലങ്ങളിലെ യാത്രാസൗകര്യത്തിനായി നാട്ടുകാരുടെ ആവശ്യപ്രകാരം സോളാർ പാനൽ ലൈറ്റ് ഘടിപ്പിച്ചാണ് നടപ്പാലം നിർമിച്ചിട്ടുള്ളത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കരകുളം പാലം കടക്കാൻ വിദ്യാർഥികളും വയോധികരും ഉൾപ്പെടുന്ന പ്രദേശവാസികൾ കടുത്ത പ്രയാസം അനുഭവിച്ചിരിക്കുന്നു. നിരവധി അപകടങ്ങൾ നിത്യസംഭവമായിരുന്നു. files/thu/mail/20180403--150300. jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.