മെഡിക്കൽ ഒാർഡിനൻസ്​: മുരളീധരൻ തിരുത്തി, കുമ്മനം മലക്കംമറിഞ്ഞു

തിരുവനന്തപുരം: മെഡിക്കല്‍ ഓര്‍ഡിനന്‍സ് വിഷയത്തില്‍ വി. മുരളീധരൻ എം.പി തിരുത്തി, ഒടുവിൽ കുമ്മനം രാജശേഖരൻ മലക്കംമറിഞ്ഞു. ഒാർഡിനൻസിനെ പിന്തുണച്ച നിലപാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ കൈക്കൊണ്ടപ്പോൾ അതിനെ തള്ളിപ്പറഞ്ഞ് രാജ്യസഭാ അംഗം വി. മുരളീധരന്‍ രംഗെത്തത്തിയേതാടെ ബി.ജെ.പിയിലും വിഷയത്തിലെ ഭിന്നത പുറത്തുവന്നു. മുരളീധര​െൻറ പ്രസ്താവനക്കൾക്ക് പിന്നാലെ കുമ്മനം ത​െൻറ പഴയ നിലപാട് തിരുത്തുകയും ചെയ്തു. കേന്ദ്ര നയത്തിനെതിരാണ് കുമ്മനത്തി​െൻറ നിലപാടെന്നായിരുന്നു വി. മുരളീധര​െൻറ അഭിപ്രായം. കുട്ടികളുടെ ഭാവി കരുതി അഴിമതിക്ക് കുടപിടിക്കുന്നത് ബി.ജെ.പിയുടെ നയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. മെഡിക്കല്‍ ഓര്‍ഡിനന്‍സ് സംബന്ധിച്ച ഉചിതമായ തീരുമാനം സുപ്രീംകോടതി എടുത്തു. അതിന് കടകവിരുദ്ധമായ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുക്കുമ്പോള്‍ പ്രതിപക്ഷവും അതിന് കൂട്ടുനില്‍ക്കുമ്പോള്‍ അതിന് പിന്നില്‍ വിദ്യാര്‍ഥികളുടെ താൽപര്യത്തിനപ്പുറത്ത് അവര്‍ വിദ്യാഭ്യാസകച്ചവടക്കാരുടെ താൽപര്യങ്ങള്‍ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നത് വ്യക്തമാണെന്നും വി. മുരളീധരന്‍ പറഞ്ഞു. ബി.ജെ.പി അത്തരം നിലപാടുകൾക്കൊപ്പം നില്‍ക്കുമെന്ന് തനിക്ക് അഭിപ്രായമില്ല. സംസ്ഥാന അധ്യക്ഷനെ ഈ വസ്തുതകള്‍ ആരും ധരിപ്പിക്കാതിരുന്നതാകാം അദ്ദേഹം ബില്ലിനനുകൂലമായി സംസാരിച്ചത്. എല്ലാവരും പിന്തുണച്ചതുകൊണ്ടാകാം ഒ. രാജഗോപാലും ഓര്‍ഡിനന്‍സിനെ പിന്തുണച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളുടെ ഭാവി സംരക്ഷിക്കാന്‍ നിയമസഭയില്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നായിരുന്നു കുമ്മനം ആദ്യം പ്രതികരിച്ചത്. എന്നാൽ മുരളീധര​െൻറ പ്രതികരണം വന്നതോടെ കുമ്മനം ത​െൻറ മുൻ നിലപാട് തിരുത്തുകയായിരുന്നു. സുപ്രീംകോടതി നടപടി സർക്കാറി​െൻറ അധികാര ദുർവിനിയോഗത്തിനേറ്റ തിരിച്ചടിയാണെന്നും കോളജിന് അംഗീകാരം നൽകിയതിന് പിന്നിൽ അഴിമതി നടന്നുവെന്നും അന്നത്തെ ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയുടെ ഇടപെടലാണ് കോളജിന് അനുമതികിട്ടാൻ കാരണമായത്. അന്ന് കേന്ദ്രം ഭരിച്ചിരുന്ന യു.പി.എ സർക്കാറും ഇതിന് കൂട്ടുനിന്നിട്ടുണ്ട്. അനുമതിക്കായി സംസ്ഥാന സർക്കാർ മുഖാന്തരം കേന്ദ്രത്തിന് വ്യാജ രേഖയാണ് നൽകിയത്. ഇത് സംബന്ധിച്ച രേഖകൾ വി.എസ് സർക്കാർ അധികാരമൊഴിയുന്നതിന് ദിവസങ്ങൾ മുമ്പ് കത്തിച്ചുകളയുകയാണുണ്ടായത്. അതിന് സി.പി.എമ്മി​െൻറ ഉന്നതരുടെ പിന്തുണയുണ്ടായെന്നും ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കൗൺസിലിനെ സമീപിക്കുമെന്നുമുള്ള പ്രതികരണമാണ് ത​െൻറ ഫേസ്ബുക്ക് പോസ്റ്റിലൂടെ പിന്നീട് കുമ്മനം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.