പി.എസ്.സി പ്രമാണപരിശോധന

തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ ആരോഗ്യവകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് II തസ്തികയുടെ (കാറ്റഗറി നമ്പര്‍ 454/2016) 2018 മാര്‍ച്ച് 23ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാർഥികള്‍ക്ക് വ്യാഴാഴ്ച മുതല്‍ 16 വരെ പി.എസ്.സി ജില്ല ഒാഫിസില്‍ ഒറ്റത്തവണ പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികള്‍ പ്രൊഫൈലില്‍ യോഗ്യതാ പ്രമാണങ്ങള്‍ അപ്‌ലോഡ് ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡി​െൻറ ഒറിജിനലും ഒറ്റത്തവണ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും (ലഭിച്ചിട്ടുണ്ടെങ്കില്‍) മറ്റ് പ്രമാണങ്ങളും അസ്സല്‍ സഹിതം പി.എസ്.സി ജില്ല ഒാഫിസില്‍ ഹാജരാകണം. ഒറ്റത്തവണ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ ഈ തസ്തികക്ക് വേണ്ട എല്ലാ യോഗ്യതകളുടെയും പ്രമാണപരിശോധന ചെയ്തിട്ടുണ്ടെങ്കില്‍ വീണ്ടും ഹാജരാകേണ്ടതില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.