അഴിമതിക്കാരെ ഒറ്റപ്പെടുത്തണം -ജോയൻറ് കൗൺസിൽ തിരുവനന്തപുരം: സർക്കാർ സർവിസിലെ ചെറുന്യൂനപക്ഷം നടത്തുന്ന അഴിമതികാരണം സത്യസന്ധമായും ആത്മാർഥമായും പണിയെടുക്കുന്ന ബഹുഭൂരിപക്ഷം ജീവനക്കാരും സമൂഹമധ്യത്തിൽ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണെന്ന് ജോയൻറ് കൗൺസിൽ. അഴിമതിക്കാരായ ജീവനക്കാരെ ഒറ്റപ്പെടുത്താൻ എല്ലാവരും പരിശ്രമിക്കണമെന്ന് ജോയൻറ് കൗൺസിൽ വിഴിഞ്ഞം സമ്മേളനം ഉദ്ഘാടനം ചെയ്ത് സെക്രേട്ടറിയറ്റ് അംഗം കെ.വി. ഗോപകുമാർ പറഞ്ഞു. സൗത്ത് ജില്ല പ്രസിഡൻറ് പി. ശ്രീകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ പ്രസിഡൻറ് ബി. കാമരാജ് അധ്യക്ഷത് വഹിച്ചു. മേഖല സെക്രട്ടറി തിരുവല്ലം പ്രദീപ്, വെങ്ങാനൂർ ൈബ്രറ്റ്, എം.എം. നജീം, വി. ശശികല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.