രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച സത്യ​െൻറ കുടുംബത്തിന്​ മൂന്നു ലക്ഷം

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങിമരിച്ച കൊട്ടാരക്കര കരീപ്ര വില്ലേജില്‍ ശ്രീമംഗലം വീട്ടില്‍ സത്യ​െൻറ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് മൂന്നുലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. തോട്ടില്‍ വീണ് മുങ്ങിത്താഴുന്ന ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സത്യന്‍ മരിച്ചത്. ഓട്ടോറിക്ഷയില്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച തിരൂര്‍ കാട്ടിപ്പരത്തി വില്ലേജില്‍ പാലച്ചുവട് മുഹമ്മദ് നിസാര്‍, തയ്യില്‍ വീട്ടില്‍ ഖദീജ, തയ്യില്‍ വീട്ടില്‍ ഷാഹിന എന്നിവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.