മാർച്ച്​ നടത്തി

കെ.എസ്.ആർ.ടി.സി യാത്ര അപകടമുക്തമാക്കാൻ നടപടിവേണം -കെ.എസ്.ടി ഡ്രൈവേഴ്സ് യൂനിയൻ തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സൂപ്പർക്ലാസ് സർവിസുകളിൽ ഡ്രൈവർ-കം-കണ്ടക്ടർ സംവിധാനം പൂർണമായും നടപ്പാക്കി അപകടമുക്ത യാത്രക്ക് സാഹചര്യമൊരുക്കണമെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് യൂനിയൻ സംസ്ഥാന നേതൃയോഗം. 23 മണിക്കൂർ ഒരു ഡ്രൈവർ തുടർച്ചയായി ഡ്യൂട്ടിചെയ്യുന്ന 80ൽപരം സർവിസുകൾ കെ.എസ്.ആർ.ടി.സിയിലുണ്ട്. കണ്ണ് ചിമ്മാതെ വണ്ടി ഒാടിക്കുന്ന ഡ്രൈവറും ബസിലെ യാത്രക്കാരും ജീവൻ പണയംവെച്ചാണ് യാത്ര ചെയ്യുന്നത്. ഡ്രൈവർ-കം-കണ്ടക്ടർ സംവിധാനം കെ.എസ്.ആർ.ടി.സിയിൽ തുടങ്ങിയെങ്കിലും ഡ്യൂട്ടി പരിഷ്കരണത്തിലൂടെ അതിനെ തുരങ്കംവെക്കാനുള്ള നീക്കമാണ് നടന്നുവരുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡൻറ് വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനംചെയ്തു. വർക്കിങ് പ്രസിഡൻറ് സണ്ണി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആർ. അയ്യപ്പൻ, വൈസ് പ്രസിഡൻറ് കെ. ഗോപകുമാർ, ട്രഷറർ പി.വി. ഡേവിഡ്, എ.ഡി. ബിജു, എ. നാസർഖാൻ, ബി.എസ്. ശൈലേശൻ, എസ്. സുനിൽകുമാർ, വി.കെ.ഷാജൻ, സി. മുരുകൻ, കെ.എൻ. സോമരാജൻ, കെ.ആർ. ഷാകുമാർ, സി.എം. ഫിലിപ്, ബിജു കുര്യാക്കോസ്, കെ. ഹരിദാസൻ, ഇ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.