ശ്രീനാരായണ സംഘടനകൾ ഒന്നായി; ഇനി 'ശ്രീനാരായണ സഹോദര ധർമവേദി'

കൊച്ചി: ശ്രീനാരായണ സഹോദര സംഘവും ശ്രീനാരായണ ധർമവേദിയും 'ശ്രീനാരായണ സഹോദര ധർമവേദി' എന്ന പേരിൽ യോജിച്ച് പ്രവർത്തിക്കും. മുന്നോട്ടുള്ള പ്രവർത്തനത്തിൽ ഇരു സംഘടനകളും ഒന്നിച്ചായിരിക്കുമെന്ന് ഭാരവാഹികളായ പ്രഫ. എം.കെ. സാനു, ഗോകുലം ഗോപാലൻ എന്നിവർ കൊച്ചിയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പ്രഫ. എം.കെ. സാനുവി​െൻറ നേതൃത്വത്തിൽ ഗോകുലം ഗോപാലൻ ചെയർമാനും സി.കെ. വിദ്യാസാഗർ വർക്കിങ് ചെയർമാനുമായ സംഘടനയാണ് ശ്രീനാരായണ സഹോദര സംഘം. ഗോകുലം ഗോപാലൻ നേതൃത്വം കൊടുക്കുന്ന സംഘടനയാണ് ശ്രീനാരായണ ധർമവേദി. ഇരു സംഘടനകളുടെയും സംയുക്ത കൺവെൻഷൻ 20ന് ചേരാൻ തീരുമാനിച്ചു. എസ്.എൻ.ഡി.പി യോഗത്തിലെ അഴിമതി മൂടിെവക്കാൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ പ്രചാരണം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. മൈേക്രാ ഫിനാൻസ് അഴിമതികളുടെ ഉത്തരവാദിത്തം എസ്.എൻ.ഡി.പി യോഗം യൂനിയൻ നേതാക്കൾക്ക് മേൽ ചാരി രക്ഷപ്പെടാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്. മൈേക്രാ ഫിനാൻസ് നടത്തിപ്പിന് ത​െൻറ പാർശ്വവർത്തികളെ നിയമിക്കാനുള്ള വെള്ളാപ്പള്ളിയുടെ തീരുമാനപ്രകാരം ഉദ്യോഗസ്ഥരെ നേരിട്ട് യോഗം തന്നെ നിയമിച്ചിരുന്നുവെന്ന് യോഗം മുൻ പ്രസിഡൻറ് കൂടിയായ സി.കെ. വിദ്യാസാഗർ പറഞ്ഞു. വെള്ളാപ്പള്ളി നടേശ​െൻറ നിലപാടുകൾക്കും നടപടികൾക്കുമെതിരെ പ്രവർത്തിക്കുന്ന ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളെയും ഗുരുഭക്തരേയും ഏകോപിപ്പിക്കുകയാണ് ലക്ഷ്യം. വെള്ളാപ്പള്ളിയുടെ അഴിമതികൾക്കെതിരെ പരസ്യമായി നിലപാടെടുത്ത സി.പി.എം ഭരണത്തിലേറിയ ശേഷം മിണ്ടാത്തതിന് കാരണം ചെങ്ങന്നൂർ ഉപെതരഞ്ഞെടുപ്പാണോയെന്ന് വ്യക്തമാക്കണം. ചെങ്ങന്നൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വിജയസാധ്യതക്ക് വെള്ളാപ്പള്ളി നടേശനുമായുള്ള സഹകരണം മാത്രമായിരിക്കും തടസ്സം. ശ്രീനാരായണ സഹോദര സംഘം വർക്കിങ് ചെയർമാൻ എൻ.ഡി. േപ്രമചന്ദ്രൻ, വിനോദ്, സത്യൻ പന്തത്തല എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.