സർക്കാറി​െൻറ രണ്ടാം വാർഷികം യു.ഡി.എഫ്​ വഞ്ചനദിനമായി ആചരിക്കും

തിരുവനന്തപുരം: സംസ്ഥാന സർക്കാറി​െൻറ രണ്ടാം വാർഷികം വഞ്ചനദിനമായി ആചരിക്കാൻ യു.ഡി.എഫ് തീരുമാനിച്ചു. വാഗ്ദാനങ്ങൾ പാലിക്കാതെ സർക്കാർ ജനങ്ങെള വഞ്ചിച്ചുവെന്ന് മുന്നണിയോഗത്തിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. സർക്കാർ മദ്യനയത്തിന് പിന്നിൽ അഴിമതിയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടതുമുന്നണി ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഇൗ സാഹചര്യത്തിൽ സർക്കാറി​െൻറ രണ്ടാം വാർഷികദിനമായ മേയ് 18ന് വഞ്ചനദിനമായി യു.ഡി.എഫ് ആചരിക്കും. അന്ന് സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും സർക്കാർ ഒാഫിസുകൾക്ക് മുന്നിൽ സമരം നടത്തി സർക്കാറിനെതിരായ കുറ്റപത്രം തയാറാക്കും. തിരുവനന്തപുരത്ത് ഗാന്ധിപാർക്കിൽ ചേരുന്ന പൊതുസമ്മേളനത്തിൽ രണ്ടുവർഷത്തെ ജനവിരുദ്ധമായ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി പുസ്തകം പ്രസിദ്ധീകരിക്കും. സർക്കാറി​െൻറ പുതിയ മദ്യനയം മദ്യലോബിയുടെ താൽപര്യം സംരക്ഷിക്കുന്നതാണ്. ഇതിന് പിന്നിൽ വൻ അഴിമതിയുണ്ട്. സർക്കാർ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്ത് റേഷൻ വിതരണം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. സാധനങ്ങളുടെ വില കുതിക്കുേമ്പാൾ സർക്കാർ മൗനം പാലിക്കുകയാണ്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രവർത്തനം വിലയിരുത്തിയ യോഗം യു.ഡി.എഫി​െൻറ വിജയം സുനിശ്ചിതമാണെന്ന് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ മാണി ഗ്രൂപ്പി​െൻറ പിന്തുണ യു.ഡി.എഫ് ആഗ്രഹിക്കുന്നു. അക്കാര്യത്തിൽ അവരാണ് തീരുമാനമെടുക്കേണ്ടത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്ത കമീഷ​െൻറ നിലപാടിൽ േയാഗം ആശങ്ക രേഖപ്പെടുത്തി. കേന്ദ്രസർക്കാർ ഇന്ധനവില വർധിപ്പിക്കുേമ്പാൾ നികുതിയിനത്തിൽ ലഭിക്കുന്ന വരുമാനം ഉപേക്ഷിക്കാൻ തയാറല്ലാത്ത സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഇൗ മാസം ഒമ്പതിന് പ്രകടനവും െപാതുയോഗങ്ങളും സംഘടിപ്പിക്കാനും യു.ഡി.എഫ് തീരുമാനിച്ചു. കണ്ണൂർ, കരുണ മെഡിക്കൽ കോളജുകൾ അനധികൃതമായും പണം വാങ്ങിയുമാണ് വിദ്യാർഥി പ്രവേശനം നടത്തിയതെങ്കിലും വിദ്യാർഥികളുടെ ഭാവി സംബന്ധിച്ച മാനുഷിക പരിഗണന കാരണമാണ് ബില്ലിനെ പിന്തുണച്ചതെന്ന് ചെന്നിത്തല അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.