വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായി നിയമസഭാ സമിതി

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗവും കേസുകളും വര്‍ധിക്കുന്നതായി നിയമസഭാ സമിതി കണ്ടെത്തല്‍. വിദ്യാലയങ്ങള്‍ക്ക് സമീപം മിഠായി, പശ, ഗുളിക രൂപത്തില്‍ ലഹരി പദാർഥങ്ങൾ സുലഭമാണ്. ഇത് തടയാന്‍ കടകളില്‍ മിന്നല്‍പരിശോധന നടത്തണം. കുട്ടികള്‍ ലഹരിവസ്തുക്കള്‍ പരിചയപ്പെടുന്നത് വീടുകളിൽ നിന്നാണ്. അത് തടയണം. ലഹരിക്ക് അടിമകളായ കുട്ടികള്‍ക്കായി ഡി അഡിക്ഷന്‍ സ​െൻറർ ആരംഭിക്കണമെന്ന നിര്‍ദേശവും സമിതി നിയമസഭയില്‍ സമർപ്പിച്ച റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷനായ സബ്ജക്ട് കമ്മിറ്റിയാണ് വിദ്യാഥികളിലെ ലഹരി ഉപയോഗത്തി​െൻറ തീവ്രത വ്യക്തമാക്കുന്ന റിപ്പോർട്ട് തയാറാക്കിയത്. പുകയില ഉൽപന്നങ്ങള്‍ വില്‍ക്കുന്ന കടകളുടെ ദൂരപരിധി 100 മീറ്ററില്‍നിന്ന് 500 ആയി ഉയര്‍ത്തണം. കുട്ടികള്‍ ലഹരി ആദ്യമായി കാണുന്നതും പരീക്ഷിക്കുന്നതും വീടുകളില്‍ നിന്നാണെന്ന് സമിതി നിരീക്ഷിച്ചു. അതിനാല്‍ വീടുകളിലെ മദ്യസൽകാരവും ലഹരി ഉപയോഗവും ഒഴിവാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണം. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ നിയമപരിഷ്‌കരണം വേണം. സ്‌കൂളി​െൻറ സല്‍പേര് നിലനിര്‍ത്താന്‍ ലഹരി ഉപയോഗിച്ച കുട്ടികളെ പുറത്താക്കുന്ന പ്രവണതയുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി. അതിനാൽ സ്‌കൂളുകളില്‍ സര്‍ക്കാര്‍ മാര്‍ഗരേഖ വേണമെന്നും സമിതി ശിപാര്‍ശ ചെയ്യുന്നു. സ്‌കൂള്‍ പരിസരങ്ങൾ നിരീക്ഷിക്കണമെന്നും ലഹരി വില്‍പന നടത്തി പിടിക്കപ്പെടുന്നവരുടെ ശിക്ഷ ഉയര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.