ഗ്രാമവിശുദ്ധിയില്‍ കുട്ടിക്കൂട്ടം ഒത്തുചേരൽ

കരുനാഗപ്പള്ളി: ഗവ. ടൗണ്‍ എല്‍.പി.എസിലെ മികവുത്സവത്തി​െൻറ ഭാഗമായി പടനായര്‍കുളങ്ങര തെക്ക് കാഞ്ഞിരപ്പള്ളില്‍ സന്തോഷ്‌കുമാറി​െൻറ വീട്ടിൽ നടന്ന മികവുത്സവം 'പൂമരത്തണലില്‍' നവ്യാനുഭവമായി. കുട്ടികളുടെ കഥകള്‍, കവിതകള്‍, മോണോആക്ട്, നാടന്‍പാട്ട്, കഥപറച്ചില്‍ തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി. ബാലസാഹിത്യകാരന്‍ കുരീപ്പുഴ ഫ്രാന്‍സിസി​െൻറ നേതൃത്വത്തില്‍ കുട്ടിക്കൂട്ടം പരിപാടിയും നടന്നു. കൗണ്‍സിലര്‍ എന്‍.സി‍. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ദാസൻ ക്ലാപ്പന, പി.ടി.എ പ്രസിഡൻറ് ജയേദവന്‍, മുനമ്പത്ത് ഷിഹാബ്, പി.ടി.എ വൈസ് പ്രസിഡൻറ് പ്രദീപ്, എം. പ്രകാശ്, കുന്നേല്‍രാജേന്ദ്രന്‍, ഹെഡ്മിസ്ട്രസ് അനീസാബീവി, അധ്യാപകരായ സുജാത, ശിൽപാ പ്രകാശ്, ശ്രീജ എന്നിവർ നേതൃത്വം നല്‍കി. ദാസന്‍ ക്ലാപ്പന രചിച്ച കിളിപ്പേച്ചുകള്‍ വിതരണംചെയ്തു. കുട്ടികള്‍ തയാറാക്കിയ പതിപ്പും പ്രകാശനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.