സൗജന്യ നിയമസഹായ പരിപാടി മാറ്റിവെച്ചു

തിരുവനന്തപുരം: ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെയും അഭയയുടെയും ആഭിമുഖ്യത്തിൽ സ്ത്രീകൾക്ക് വേണ്ടി നടത്തുന്ന സൗജന്യ നിയമസഹായ പരിപാടി ഇൗമാസം ഉണ്ടായിരിക്കില്ല. പരാതികൾ മേയ് 12ന് നടത്തുന്ന അദാലത്തിൽ പരിഗണിക്കുമെന്ന് അഭയ അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ അറിയിച്ചു. ഫോൺ: 0471-2465627, 2462620. ഐക്യദാർഢ്യ പ്രകടനം തിരുവനന്തപരം: ദലിത് പ്രക്ഷോഭത്തിന് ഐക്യദാർഢ്യം അർപ്പിച്ച് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി നടത്തിയ പ്രകടനം എഫ്.െഎ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് ഉസ്മാൻ മുല്ലക്കര ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി, ജനറൽ സെക്രട്ടറി അനിൽകുമാർ, സെക്രട്ടറി മുംതാസ് ബീഗം, ഷറഫുദ്ദീൻ കമലേശ്വരം, ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി റമീസ് വേളം, ജോസഫ് പാലേരി എന്നിവർ സംസാരിച്ചു. ചക്ക വിളംബര കാർഷിക സദസ്സ് നടത്തി തിരുവനന്തപുരം: സംസ്ഥാന സർക്കാർ ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചതി​െൻറ ഭാഗമായി ചക്ക വിളംബര കാർഷിക സദസ്സായ 'ചക്കപ്പൊന്ന്' നടത്തി. മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എസ്. സുനിൽകുമാറിനെ മന്ത്രി കടകംപള്ളി രാമചന്ദ്രൻ പൊന്നാട ചാർത്തി ആദരിച്ചു. കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. നന്ദിയോടൻ അമ്മക്കൂട്ടം തയാറാക്കികൊണ്ടുവന്ന ചക്കവിഭവങ്ങൾ വിതരണംചെയ്തു. സോപാനം അക്കാദമിയിലെ കലാകാരന്മാർ നാടൻ പാട്ട് പാടി. മലയോരകർഷക കൂട്ടായ്മയായ രോഹിണി കൃഷിവേദി, ജൈവഗ്രാമം നന്ദിയോടിലെ അമ്മക്കൂട്ടം എന്നിവർ മ്യൂസിയവുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.