അവാർഡ്​ ജേതാക്കളെ ഇന്ന് ആദരിക്കും

തിരുവനന്തപുരം: ഐ.ടി രംഗത്തുനിന്ന് സിനിമ രംഗത്തേക്ക് എത്തി സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ പ്രതിഭകളെ ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനായ 'പ്രതിധ്വനി' ആദരിക്കും. മികച്ച ചിത്രത്തിനുള്ള 2018ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ 'ഒറ്റമുറിവെളിച്ച'ത്തി​െൻറ സംവിധായകൻ രാഹുൽ റിജിനായരെയും അണിയറയിൽ പ്രവർത്തിച്ച മറ്റു ഐ.ടി ജീവനക്കാരെയുമാണ് ആദരിക്കുന്നത്. ബുധനാഴ്ച ടെക്‌നോ പാർക്കിൽ ട്രാവൻകൂർ ഹാളിൽ വൈകീട്ട് ആറിനാണ് ചടങ്ങ്. ഈസ്റ്റർ ഗാനസന്ധ്യ നടത്തി തിരുവനന്തപുരം: സബ് റീജിയൻ വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ ഈസ്റ്റർ ഗാനസന്ധ്യയും സമൂഹ വിവാഹ ഫണ്ടു ശേഖരണ ഉദ്ഘാടനവും നടത്തി. സംസ്ഥാന ചെയർമാൻ പ്രഫ. ജോയി സി.ജോർജ് ഗാനസന്ധ്യ ഉദ്ഘാടനം ചെയ്തു. സബ് റീജിയൻ ചെയർമാൻ ഷാജി ജെ.ജോൺ അധ്യക്ഷത വഹിച്ചു. സമൂഹവിവാഹ ഫണ്ടു ശേഖരണത്തി​െൻറ ഉദ്ഘാടനം ദേശീയ സമിതിയംഗം കെ.ഒ. രാജുകുട്ടി ഉദ്ഘാടനം ചെയ്തു. ദേശീയ സമിതിയംഗം സാജൻ വേളൂർ, ജനറൽ കൺവീനർ ജോർജ് എം. തോമസ്, വൈസ്ചെയർമാൻ യേശുദാസ്, മാർത്താണ്ഡം വൈ.എം.സി.എ െപ്രാജക്റ്റ് വൈസ് ചെയർമാൻ സാം ഫ്രാക്ലിൻ, ദേവദാസ് സാം, ലിൻഡ സ്റ്റാൻലി, ആർ. സ്റ്റാൻലി, സന്തോഷ് കുമാർ, ഡോ. പുഷ്പ സ്റ്റുവർട്ട്, ജെ. വാട്സൺ എന്നിവർ സംബന്ധിച്ചു. സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർച്ച: വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം വിളിക്കണം -എ. സമ്പത്ത് എം.പി തിരുവനന്തപുരം: സി.ബി.എസ്.ഇ പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്ന വിഷയം അതീവ ഗൗരവമുള്ളതാണെന്നും സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം അടിയന്തരമായി വിളിച്ചുചേർക്കണമെന്നും ഡോ. എ. സമ്പത്ത് എം.പി ആവശ്യപ്പെട്ടു. ചോദ്യങ്ങൾ പരീക്ഷക്ക് മുേമ്പ തന്നെ ചില നിക്ഷിപ്ത താൽപര്യക്കാരിലൂടെ വ്യാപകമായി വിറ്റഴിക്കപ്പെട്ട എന്ന വാർത്ത ഞെട്ടിക്കുന്നതും സി.ബി.എസ്.ഇയുടെ വിശ്വാസ്യതയെ തന്നെ തകർക്കുന്നതുമാണ്. സ്റ്റാഫ് സെലക്ഷൻ കമീഷൻ പരീക്ഷയുടെ ക്രമക്കേടുകൾക്ക് തൊട്ടുപിന്നാെല ഇത്തരത്തിലുള്ള സംഭവം വിദ്യാർഥികളെയും രക്ഷാകർത്താക്കളെയും ഞെട്ടിക്കുക മാത്രമല്ല രാജ്യത്തിനാകെ അപമാനകരമായി തീർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.