ഭൂജല വകുപ്പി​െൻറ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ പുതിയ നിര്‍ദേശങ്ങള്‍

തിരുവനന്തപുരം: ഭൂജല വകുപ്പി​െൻറ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും അഴിമതിരഹിതവും പരാതിരഹിതവുമാക്കി കാര്യക്ഷമമാക്കുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവായി. ഭൂജല ഡയറക്ടറുടെ ഓരോ ദിവസത്തെയും ജോലി സംബന്ധിച്ച് തീയതിയും സമയവും സഹിതം വ്യക്തമായ പ്രതിമാസ പ്രവര്‍ത്തന റിപ്പോര്‍ട്ട് തൊട്ടടുത്ത മാസം അഞ്ചിനകം സര്‍ക്കാറില്‍ സമര്‍പ്പിക്കണം. ഡയറക്ടറുടെ ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ അതത് ദിവസം രാവിലെ ഓഫിസിന് പുറത്ത് പൊതുജനം കാണത്തക്കവിധം നോട്ടീസ് ബോര്‍ഡില്‍ എഴുതി പ്രദര്‍ശിപ്പിക്കണം. ഡയറക്ടറുടെയും ജീവനക്കാരുടെയും ദിനംപ്രതിയുള്ള ഡ്യൂട്ടി വിവരം ഭൂജല വകുപ്പി​െൻറ വെബ്‌സൈറ്റില്‍ കൊടുക്കണം. വകുപ്പിലെ ജീവനക്കാരുടെ പ്രതിമാസ ജോലിവിവരം തൊട്ടടുത്തമാസം അഞ്ചിനകം ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. ഭൂജല വകുപ്പിലെ അപേക്ഷകള്‍ സ്വീകരിക്കുന്നതു മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം വരെ ഓണ്‍ലൈനാക്കണം തുടങ്ങിയ നിർദേശങ്ങളും ഉത്തരവില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.