മേനംകുളം ബി.പി.സി.എൽ പ്ലാൻറിൽ തൊഴിലാളി പ്രതിഷേധം ശക്തമാകുന്നു

കഴക്കൂട്ടം: പുതുക്കിയ നിരക്കിൽ ശമ്പളം നൽകുന്നില്ലെന്ന് ആരോപിച്ച് മേനംകുളം ബി.പി.സി.എൽ പ്ലാൻറിൽ തൊഴിലാളി പ്രതിഷേധം ശക്തമാകുന്നു. തിങ്കളാഴ്ച ചർച്ച നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നടന്നില്ല. ബുധനാഴ്ച സംസ്ഥാന നേതാക്കൾ പെങ്കടുക്കുന്ന സി.െഎ.ടി.യുവി​െൻറ കമ്മിറ്റി യോഗത്തിൽ സമരം സംബന്ധിച്ച് തീരുമാനമായേക്കും. ബുധനാഴ്ച പണിമുടക്കിന് നോട്ടീസ് നൽകിയേക്കുമെന്ന സൂചന തൊഴിലാളികൾ നൽകി. പണിമുടക്ക് ആരംഭിച്ചാൽ അഞ്ച് തെക്കൻ ജില്ലകളിലെ പാചകവാതക വിതരണത്തെ കാര്യമായി ബാധിക്കും. ഏഴ് മാസം മുമ്പ് ട്രക്ക് തൊഴിലാളികൾ അനിശ്ചിതകാല സമരം നടത്തിയിരുന്നു. തുടർന്ന് കരാറുകാരും കമ്പനി അധികൃതരും തൊഴിലാളി നേതാക്കളും ലേബർ കമീഷണറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിരുന്നു. അന്ന് പുതുക്കിയ നിരക്കിൽ കൂലി നിശ്ചയിച്ചിരുന്നു. എന്നാൽ, ഏഴ് മാസം പിന്നിട്ടിട്ടും പുതുക്കിയ നിരക്കിൽ കൂലി നൽകിയില്ല. സംസ്ഥാനത്തെ മറ്റ് പ്ലാൻറുകളിൽ ഏകീകൃത നിരക്കിൽ കൂലി നൽകിയിട്ടും മേനംകുളത്ത് തുക പുതുക്കിയിട്ടില്ല. പ്രതിഷേധം ശക്തമായതോടെ രണ്ടു തവണ ലേബർ വകുപ്പ് അധികൃതർ ചർച്ചക്ക് ശ്രമിച്ചിരുന്നെങ്കിലും കമ്പനി അധികൃതരും കരാറുകാരും പെങ്കടുത്തില്ലെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. സംഗീതക്ലാസ് കഴക്കൂട്ടം: ശ്രീകാര്യം ഗാന്ധിപുരം പ്രിയദർശിനി സ്പോർട്സ് ആൻഡ് റിക്രിയേഷൻ സ​െൻറർ സംഗീത ക്ലാസ് ആരംഭിക്കുന്നു. ഇൗമാസം എട്ടിന് ക്ലാസുകൾ ആരംഭിക്കും. ഫോൺ: 9446684874, 9497002806.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.