സ്​കൂള്‍ ജീവനക്കാരിയുടെ മരണത്തില്‍ ദൂരുഹതയെന്ന്​ ബന്ധുക്കൾ

പത്തനാപുരം: സ്കൂള്‍ ജീവനക്കാരിയുടെ മരണത്തില്‍ ദുരൂഹതയെന്ന പരാതിയുമായി ബന്ധുക്കൾ. ഭർതൃപീഡനത്തെ തുടർന്നാണ് മരണമെന്ന് യുവതിയുടെ മാതാവ് ആരോപിക്കുന്നു. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മാങ്കോട് ഗവ ഹയര്‍സെക്കൻഡറി സ്കൂള്‍ ജീവനക്കാരിയായ പാടം ലക്ഷം വീട്ടില്‍ പാലനില്‍ക്കുന്നതില്‍ ഉഴത്തില്‍ വീട്ടില്‍ ദിലീപ് കുമാറി​െൻറ ഭാര്യ തനൂജയാണ് മരിച്ചത്. കഴുത്തില്‍ വൈദ്യുതി വയര്‍ കുരുങ്ങിയ നിലയിൽ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് തനൂജയുടെ മാതാവ് പറയുന്നു. നാളുകളായി യുവതിയെ ഭർത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് പത്തനംതിട്ട ജില്ല പൊലീസ് മേധാവിക്കും കോന്നി പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നതായി ഇവർ പറഞ്ഞു. യുവതി തൂങ്ങിമരിച്ചതായാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. പിന്നീട് പൊലീസിന് മൊഴി നൽകിയപ്പോൾ ഷോക്കേറ്റാണ് തനൂജ മരിച്ചതെന്ന് ഭർത്താവി​െൻറ ബന്ധുക്കൾ മാറ്റിപ്പറഞ്ഞു. മൃതദേഹം കണ്ടെത്തുന്നതിന് 10 മിനിറ്റ് മുമ്പാണ് ഭര്‍ത്താവ് ദിലീപ് കുമാര്‍ ജോലിക്ക് പോയതെന്നും ഇതിലും ദുരൂഹതയുയര്‍ത്തുന്നുണ്ടെന്നും ബന്ധുക്കൾ പറയുന്നു. കോന്നി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.