ആദ്യ ട്രെയിൻ സർവിസ് നടത്തി; കൊല്ലം- ചെേങ്കാട്ട പാതയുടെ ഉദ്ഘാടനം 10ന് കൊല്ലം: പുനലൂർ- ചെങ്കോട്ട പാതയിലൂടെ 'താമ്പരം എക്സ്പ്രസ്' കന്നിയാത്ര നടത്തി. െറയിൽപാതയുടെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ 10ന് കേന്ദ്ര െറയിൽവേ സഹമന്ത്രി രാജൻ ഗോഹൈൻ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിെൻറ സാന്നിധ്യത്തിൽ നിർവഹിക്കും. പരിപാടിയുടെ അന്തിമരൂപം കേന്ദ്ര െറയിൽവേ മന്ത്രാലയം തയാറാക്കിവരുന്നതായി എൻ.െക. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ഉദ്ഘാടനം കഴിയുന്ന ദിവസം തന്നെ മൂന്ന് െട്രയിനുകൾ ഓടിക്കാനാണ് ധാരണ. ചെങ്കോട്ടയിൽ െട്രയിനിന് വമ്പിച്ച വരവേൽപ്പാണ് ഒരുക്കിയിരുന്നത്. പുനലൂർ -ചെങ്കോട്ട ബ്രോഡ്ഗേജ് പാത യാഥാർഥ്യമാക്കുന്നതിനുവേണ്ടി പരിശ്രമിച്ച എൻ.കെ. േപ്രമചന്ദ്രൻ എം.പിക്കും കൊടിക്കുന്നിൽ സുരേഷ് എം.പിക്കും സ്വീകരണം നൽകി. തുടർന്ന് ഭഗവതിപുരം, ആര്യങ്കാവ്, ഒറ്റയ്ക്കൽ, ഇടമൺ, തെന്മല, പുനലൂർ, അവണേശ്വരം, കൊട്ടാരക്കര, കൊല്ലം എന്നീ സ്റ്റേഷനുകളിൽ െട്രയിനിന് സ്വീകരണമുണ്ടായിരുന്നു. ചെങ്കോട്ട മുതൽ പുനലൂർവരെയുള്ള സ്റ്റേഷനുകളിൽ പുലർച്ചെതന്നെ സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിന് ആളുകൾ വാദ്യമേളങ്ങളോടെ എത്തിയിരുന്നു. മധുരപലഹാര വിതരണവും നടന്നു. ലോക്കോ പൈലറ്റ് എസ്.എൻ.ജി. ദേവസഹായവും അസി. ലോക്കോ പൈലറ്റ് വീർ മുഹമ്മദുമാണ് െട്രയിൻ ഓടിച്ചത്. ആകെ 327.16 കോടി രൂപ ഗേജ്മാറ്റത്തിന് ചെലവിട്ടു. പുതിയ ടണലുകൾ ഉൾപ്പെടെ 2.83 കിലോമീറ്റർ നീളത്തിൽ ആറ് ടണലുകൾ നിർമിച്ചു. മലകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ബ്രിട്ടീഷ് നിർമിതങ്ങളായ പാലങ്ങളുടെ രൂപഭംഗി നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതരത്തിലാണ് നിർമാണം പൂർത്തീകരിച്ചത്. ആറ് േക്രാസിങ് സ്റ്റേഷനുകളും അഞ്ച് ഹാൾട്ട് സ്റ്റേഷനുകളും നിർമിച്ചു. 10 ഡിഗ്രി ചരിവുള്ള, 56 കൊടുംവളവുകളുള്ള പാതയെന്ന നിലക്ക് കൃത്യമായ സുരക്ഷക്രമീകരണങ്ങളും ഒരുക്കി. വളവുകളിൽ ചെക്ക് െറയിലുകൾ സ്ഥാപിച്ച് സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്. ഹാൾട്ട് സെക്ഷനുകളിൽ രണ്ടുവീതം ക്ലാമ്പ്സ്ലൈഡിങ്ങുകൾ നിർമിച്ച് സുരക്ഷ ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.