കൊല്ലം: ബി.എം.എസ് 18-ാം സംസ്ഥാന സമ്മേളനം ആറുമുതൽ എട്ടുവരെ കൊല്ലത്ത് നടക്കുമെന്ന് സംഘാടകസമിതി ജനറൽ കൺവീനർ ടി. രാജേന്ദ്രൻ പിള്ള, ചെയർമാൻ പി. കേശവൻനായർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആറിന് വൈകീട്ട് നാലിന് ജില്ല റാലിയും തുടർന്ന് ചിന്നക്കടയിൽ പൊതുസമ്മേളനവും നടക്കും. ബി.എം.എസ് അഖിലേന്ത്യ അധ്യക്ഷൻ സി.കെ. സജി നാരായണൻ ഉദ്ഘാടനം ചെയ്യും. ഏഴിന് രാവിലെ 9.30ന് സുമംഗലി ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം ബി.എം.എസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി വിർജേഷ് ഉപാധ്യയ ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ, യു.ടി.യു.സി അഖിലേന്ത്യ സെക്രട്ടറി എ.എ. അസീസ്, എസ്.ടി.യു സംസ്ഥാന സെക്രട്ടറി അഹമ്മദ്കുട്ടി ഉണ്ണിക്കുളം എന്നിവർ പങ്കെടുക്കും. വൈകീട്ട് 5.45ന് സുവർണ ജൂബിലി സമാപനസമ്മേളനം കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ്‌കുമാർ ഗംഗ്‌വർ ഉദ്ഘാടനം ചെയ്യും. 150 വനിതകൾ ഉൾപ്പെടെ 1200 പ്രതിനിധികൾ സമ്മേളനത്തിൽ സംബന്ധിക്കും. എട്ടിന് പ്രതിനിധി സമ്മേളനം തുടരും. വാർത്തസമ്മേളനത്തിൽ ബി.എം.എസ് ജില്ല പ്രസിഡൻറ് പി.കെ. മുരളീധരൻനായർ, സെക്രട്ടറി വി. വേണു, മീഡിയ ചെയർമാൻ കല്ലട ഷൺമുഖൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.