തിരുവനന്തപുരം: വ്യാജ സീഡികൾ കണ്ടെത്തുന്നതിന് സംസ്ഥാനവ്യാപകമായി ആൻറിപൈറസി സെൽ നടത്തിയ പരിശോധനയിൽ 14 പേർ അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ സൺ മ്യൂസിക് കടയുടമ മുഹമ്മദ് ഷരീഫ്, മലപ്പുറം പുലാമന്തോൾ ഡിജിറ്റൽ മൊബൈൽസിൽ യൂസഫ്, മേലാറ്റൂർ കാമ്പസ് മൊബൈൽസ് കടയുടമ ഷഫീക് റാൻ, മക്കരപറമ്പ വീ വൺ മൊബൈൽസ് കടയുടമ മുഫമ്മദ് ആഷിക്, വളാഞ്ചേരി സെയിൽസ് കമ്യൂണിക്കേഷൻസ് കടയുടമ റിയാസ്, പാലാ പഴയ ബസ്സ്റ്റാൻഡിന് സമീപം ആപ്പിൾ മൊബൈൽ കടയുടമ മനോജ്, മുണ്ടക്കയം കളേഴ്സ് സീഡി കടയുടമ അസീബ്, നാലുകോടി നവന ലേഡീസ് സ്റ്റോർ കടയുടമ ജോസഫ്, കോട്ടയം സെൻട്രൽ ജങ്ഷനിൽ സീഡി കച്ചവടം നടത്തിയിരുന്ന റഷീദ്, സംക്രാന്തി നയൺ ഫോർ മൊബൈൽസ് കടയുടമ ഫിറോസ്ഖാൻ, ഇടുക്കി ഇടശ്ശേരി ജങ്ഷനിൽ റാഫാ വേൾഡ് കടയുടമ ജയിംസ് ജോസഫ്, തൊടുപുഴ ഇടുക്കി മൊബൈൽസ് കടയുടമ രഞ്ജിത്, പത്തനംതിട്ട ആങ്ങാമൂഴി റെയിൻബോ ഹൈടെക് സൊല്യൂഷൻ കടയുടമ ഷിബു, തിരുവനന്തപുരം നരുവാമൂട് സ്വദേശി അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവയിൽ ഭൂരിഭാഗം മൊബൈൽ കടകളും പ്രധാന സ്കൂളുകളുടെ പരിസരത്ത് സ്ഥിതിചെയ്യുന്നവയാണ്. ലോബികളെ കണ്ടെത്തുന്നതിനുള്ള റെയ്ഡുകൾ തുടരുമെന്നും എസ്.പി ബി.കെ പ്രശാന്തൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.