രജിസ്​ട്രേഷനില്ലാത്ത ശിശുസംരക്ഷണ സ്ഥാപനങ്ങൾക്ക്​ ഇന്നുമുതൽ പിടിവീഴും

തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാത്ത ശിശുസംരക്ഷണ സ്ഥാപനങ്ങൾക്ക് ഏപ്രിൽ ഒന്നുമുതൽ പ്രവർത്തനാനുമതിയില്ല. ജീവകാരുണ്യ സ്ഥാപനങ്ങള്‍ നടത്തുന്ന അനാഥാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ശിശുസംരക്ഷണ സ്ഥാപനങ്ങൾക്കെല്ലാം നിയമം ബാധകമാണ്. രജിസ്ട്രേഷൻ നടത്താത്ത ഇത്തരം സ്ഥാപനമേധാവികള്‍ക്കെതിരെ പിഴ, തടവ് എന്നിവ ഉള്‍പ്പെടെ ശിക്ഷാനടപടികളാണ് ചട്ടത്തിലുള്ളത്. കേന്ദ്രസര്‍ക്കാറി​െൻറ 2015ലെ ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആൻഡ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രൻ) ആക്ടിലെ സെക്ഷന്‍ 41 പ്രകാരം എല്ലാ ശിശുസംരക്ഷണസ്ഥാപനങ്ങളും മാര്‍ച്ച് 31നകം രജിസ്റ്റര്‍ ചെയ്യണമെന്ന സുപ്രീംകോടതി ഉത്തരവി​െൻറ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. രജിസ്‌ട്രേഷ​െൻറ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് ഹൈകോടതിയും നിർദേശിച്ചത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായവും ലഭ്യമാകില്ല. ഇക്കാര്യം കേന്ദ്രസർക്കാർ ഇതിനകം സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര നിയമമാണെങ്കിലും അതിലെ ചട്ടങ്ങളുണ്ടാക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്. ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങളും കൂടി പരിഗണിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രജിസ്ട്രേഷൻ ഒാർമപ്പെടുത്തി സംസ്ഥാന സർക്കാർ സർക്കുലർ ഇറക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.