വിദേശ തൊഴിൽ: ധനസഹായം നൽകാൻ ഉത്തരവ്

തിരുവനന്തപുരം: കെ.ടി.ഡി.സിയുടെ നൈപുണ്യ പരിശീലനം നേടി വിദേശത്ത് തൊഴിൽ നേടിയ പട്ടികജാതി -പട്ടികവർഗ വിഭാഗത്തിൽപെട്ട 41 പേർക്ക് ധനസഹായം നൽകാൻ ഉത്തരവ്. വിദേശത്ത് തൊഴിൽ ലഭിച്ച അതേവർഷം അവർക്ക് ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫിസർക്ക് അപേക്ഷ നൽകാൻ കഴിഞ്ഞില്ല. വിദേശത്തുനിന്ന് എംപ്ലോയ്മ​െൻറ് സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസമുണ്ടായതിനാൽ അപേക്ഷ നൽകാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് അവർ പരാതി നൽകിയിരുന്നു. അത് പരിഗണിച്ചാണ് 41 പേർക്കും ധനസഹായം നൽകാൻ പട്ടികജാതി -വർഗ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സി. ഷർമിള തിങ്കളാഴ്ച ഉത്തരവിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.