കൊട്ടിയം പുസ്​തകോത്സവം നാലുമുതൽ

കൊല്ലം: മയ്യനാട് ആർ.സി ബാങ്കി​െൻറ നേതൃത്വത്തിൽ ചിന്ത പബ്ലിക്കേഷൻസി​െൻറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കൊട്ടിയം പുസ്തകോത്സവം നാലുമുതൽ ഒമ്പത് വരെ നടക്കുമെന്ന് ബാങ്ക് പ്രസിഡൻറ് ഡി. ബാലചന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡ്രീം ലാൻഡിൽ നടക്കുന്ന പുസ്തകോത്സവം നാലിന് വൈകീട്ട് അഞ്ചിന് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യും. പുസ്‌തകോത്സവത്തി​െൻറ ഭാഗമായി സാംസ്കാരിക പരിപാടികൾ, സെമിനാറുകൾ, വനിതാസംഗമം, സഹകാരിസംഗമം, അനുസ്‌മരണം, പ്രവാസിസംഗമം, സ്കൂൾ-കോളജ് വിദ്യാർഥികൾക്കുള്ള കലാമത്സരങ്ങൾ, ജനകീയ ക്വിസ് എന്നിവയും സംഘടിപ്പിക്കും. സംസ്ഥാനത്തി​െൻറ വിവിധഭാഗങ്ങളിൽ നിന്നുള്ള പ്രസാധകരുടെ പുസ്‌തകങ്ങൾ വ്യക്തികൾക്കും സംഘടനകൾക്കും വിലക്കുറവിൽ വാങ്ങാം. പുസ്‌തകം വാങ്ങാൻ 5000 രൂപ വരെ വ്യക്തിഗത പലിശരഹിത വായ്പ മയ്യനാട് ആർ.സി ബാങ്ക് അനുവദിക്കും. വാർത്തസമ്മേളനത്തിൽ ബാങ്ക് ഡയറക്‌ടർ ബി. രാജേന്ദ്രൻ, ഷൺമുഖദാസ്, ഉമയനല്ലൂർ മോഹൻ, എം. രവീന്ദ്രൻപിള്ള എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.