റെയിൽവേ വികസനം: ബാലഗോപാലിെൻറ അവകാശവാദം അപഹാസ്യം -ബിന്ദുകൃഷ്ണ കൊല്ലം: പുനലൂർ-ചെങ്കോട്ട ഗേജ്മാറ്റ പ്രവൃത്തികൾ പൂർത്തിയാക്കിയതിെൻറ പിതൃത്വം ഏറ്റെടുക്കാൻ മുൻ എം.പി കൂടിയായ കെ.എൻ. ബാലഗോപാൽ നടത്തുന്ന പ്രസ്താവന അപഹാസ്യമാണെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ. മീറ്റർഗേജ് റെയിൽപാതകൾ മാറ്റി േബ്രാഡ്ഗേജ് സ്ഥാപിക്കാൻ മൻമോഹൻ സിങ്ങിെൻറ നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കൊല്ലം-ചെങ്കോട്ട ഗേജ്മാറ്റ പ്രവൃത്തികൾ എൽ.ഡി.എഫിെൻറ ഇച്ഛാശക്തികൊണ്ടുണ്ടായതാണെന്ന പ്രസ്താവന വസ്തുതകൾ വളച്ചൊടിക്കുന്നതും തെറ്റിദ്ധാരണജനകവുമാണ്. എൻ.കെ. േപ്രമചന്ദ്രൻ എം.പിയുടെ നിരന്തര ഇടെപടലുകൾകൊണ്ട് ഗേജ്മാറ്റ പ്രവൃത്തികൾ ഈ സാമ്പത്തികവർഷംതന്നെ പൂർത്തീകരിക്കാൻ കഴിഞ്ഞു. ആറുവർഷക്കാലം രാജ്യസഭാംഗമായിരുന്ന കാലത്തൊന്നും കൊല്ലം-ചെങ്കോട്ട ഗേജ്മാറ്റ പ്രവൃത്തികളിൽ ഇടപെടാത്ത, പൂർത്തീകരണത്തിനായി ഒന്നുംചെയ്യാത്ത ആളാണ് ബാലഗോപാലെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.