കിഫ്ബിയിലെ 1262 കോടി സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിച്ചതിനെതിരെ ചെന്നിത്തല യെച്ചൂരിക്ക്​ കത്തയച്ചു

തിരുവനന്തപുരം: കിഫ്ബി ഫണ്ടില്‍നിന്ന് 1262 കോടി രൂപ പുതുതലമുറ സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിച്ച ഇടത് സർക്കാർ നടപടിയിലെ ഇരട്ടത്താപ്പ് സംബന്ധിച്ച് പാർട്ടി നേതൃത്വത്തി​െൻറ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. ഇതിനെപ്പറ്റി പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പണം സ്വകാര്യ ബാങ്കുകളില്‍ എത്തിക്കുന്നതിനെയും സ്വകാര്യ ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനെയും ശക്തിയുക്തം എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസുകളിലെ പ്രമേയങ്ങളിലും പ്രസ്താവനകളിലും ഈ നിലപാട് പാര്‍ട്ടി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 2012ലെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍ പൊതു ജനങ്ങളുടെ പണം സ്വകാര്യസാമ്പത്തിക മേഖലയിലേക്ക് വഴിതിരിച്ചു വിടുന്നതിനെ നഖശിഖാന്തം എതിര്‍ക്കുകയാണ് സി.പി.എം ചെയ്തിട്ടുള്ളത്. 2011ല്‍ സ്വകാര്യമേഖലയില്‍ പുതിയ ബാങ്കുകള്‍ക്ക് ലൈസന്‍സ് അനുവദിക്കാനുള്ള റിസർവ് ബാങ്കി​െൻറ നീക്കത്തെയും സി.പി.എം ശക്തിയായി എതിര്‍ത്തിട്ടുണ്ട്. അങ്ങനെയുള്ള സി.പി.എമ്മി​െൻറ കേരള ഘടകമാണ് ഇപ്പോള്‍ പൊതുപണം ഐ.സി.ഐ.സി.ഐ, ഇന്‍ഡസ്, കോടാക് മഹീന്ദ്ര, യെസ് ബാങ്ക് എന്നീ പുതുതലമുറ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് യെച്ചൂരിക്ക് എന്താണ് പറയാനുള്ളതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ചെന്നിത്തല ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു തിരുവനന്തപുരം: എല്ലാ ക്രിസ്തുമത വിശ്വാസികള്‍ക്കും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. ഓരോ മനുഷ്യ​െൻറയും ഹൃദയത്തില്‍ പ്രത്യാശയുടെയും പ്രതീക്ഷയുടെയും പുതിയപ്രകാശം നിറക്കാന്‍ ഉയിര്‍പ്പുപെരുന്നാളി​െൻറ മഹനീയ നിമിഷങ്ങള്‍ക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസാസന്ദേശത്തില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.