ബി.എ. രാജാകൃഷ്​ണൻ നടത്തിയത്​ ജനനന്മക്കായുള്ള ഇടപെടലുകൾ ^മേഴ്​സിക്കുട്ടിയമ്മ

ബി.എ. രാജാകൃഷ്ണൻ നടത്തിയത് ജനനന്മക്കായുള്ള ഇടപെടലുകൾ -മേഴ്സിക്കുട്ടിയമ്മ കൊല്ലം: ഡോ. ബി.എ. രാജാകൃഷ്ണൻ നടത്തിവന്നത് ജനനന്മക്കായുള്ള ഇടപെടലുകളായിരുെന്നന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കൊല്ലത്തി​െൻറ വികസനത്തിന് വ്യക്തിഗതമായ കാഴ്ചപ്പാടോടെ ആശയങ്ങൾ അവതരിപ്പിക്കാനും അതിനായി സമ്മർദംചെലുത്താനും അദ്ദേഹം ശ്രമിച്ചിരുന്നു. കൊല്ലം പ്രസ്ക്ലബ് സംഘടിപ്പിച്ച ഡോ. ബി.എ. രാജാകൃഷ്ണൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നഗരത്തി​െൻറ വികസനവുമായി ബന്ധപ്പെട്ട നിരവധി നിർദേശങ്ങൾ അദ്ദേഹം മുന്നോട്ടുെവച്ചിരുന്നു. പാർവതി മില്ലി​െൻറ ഭൂമി ജനങ്ങൾക്ക് ഗുണകരമാവുംവിധം പ്രയോജനപ്പെടുത്തണമെന്ന ആവശ്യമടക്കം ഇതിൽപെടുന്നു. അദ്ദേഹത്തി​െൻറ വേർപാട് പൊതുരംഗത്ത് വലിയ നഷ്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊല്ലത്തിന് ഒരിക്കലും വിസ്മരിക്കാനാവാത്ത വ്യക്തിത്വമായിരുന്നു രാജാകൃഷ്ണേൻറതെന്ന് മന്ത്രി കെ. രാജു പറഞ്ഞു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം. നൗഷാദ് എം.എൽ.എ, േമയർ വി. രാേജന്ദ്രബാബു, സി.പി.എം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ, സി.പി.െഎ ജില്ല സെക്രട്ടറി എൻ. അനിരുദ്ധൻ, ബി.ജെ.പി ദക്ഷിണമേഖല സെക്രട്ടറി എം.എസ്. ശ്യാംകുമാർ, ഡി.സി.സി വൈസ് പ്രസിഡൻറ് സൂരജ് രവി, പ്രസ്ക്ലബ് പ്രസിഡൻറ് സി. വിമൽകുമാർ, സെക്രട്ടറി ഡി. ജയകൃഷ്ണൻ, പി. കേശവൻ നായർ, ബിജു പാപ്പച്ചൻ, വെച്ചൂച്ചിറ മധു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.