നാവായിക്കുളം പഞ്ചായത്തിൽ ഭരണസമിതിയും എ.ഇയും തമ്മിൽ ശീതസമരം പദ്ധതിനിർവഹണം അവതാളത്തിലെന്ന് ആക്ഷേപം ഭരണസമിതി എ.ഇയെ ഉപരോധിച്ചു

കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ ഭരണസമിതിയും പദ്ധതി നിർവഹണ ഉദ്യോഗസ്ഥയായ അസി. എൻജിനീയറും തമ്മിൽ ശീതസമരം. പദ്ധതി നിർവഹണം അവതാളത്തിലെന്നാരോപിച്ച് ഭരണസമിതി എ.ഇയെ ഉപരോധിച്ചു. ഭരണസമിതിയുടെ നിർദേശം അംഗീകരിക്കുകയോ സഹകരിക്കുകയോ ചെയ്യുന്നില്ലെന്നും സാമ്പത്തികവർഷത്തിലെ പദ്ധതി നിർവഹണത്തിലും സ്കിൽ ഓവർ പദ്ധതികളുടെ നിർവഹണത്തിലും ഉദ്യോഗസ്ഥ എന്ന നിലയിൽ ഗുരുതരവീഴ്ച വരുത്തിയെന്നുമാണ് ഭരണസമിതി ആരോപിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് കെ. തമ്പിയുടെ നേതൃത്വത്തിലാണ് എ.ഇയെ ഉപരോധിച്ചത്. കലണ്ടർ പ്രകാരമുള്ള പദ്ധതി നിർവഹണത്തിലെ വീഴ്ച ഭരണസമിതിക്ക് ബോധ്യപ്പെട്ടതി​െൻറ അടിസ്ഥാനത്തിലാണ് ഉപരോധം വേണ്ടിവന്നതെന്ന് പ്രസിഡൻറ് പറഞ്ഞു. കല്ലമ്പലം പൊലീസും എക്സിക്യൂട്ടിവ് എൻജിനീയറും സ്ഥലത്തെത്തി ചർച്ച നടത്തിയതി​െൻറ അടിസ്ഥാനത്തിൽ എ.ഇയെ ലീവിൽ പ്രവേശിക്കാൻ നിർദേശിച്ചതായി വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എസ്. മണിലാൽ പത്രക്കുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.