വായനയിലൂടെ പ്രതിരോധം വളർത്തിയെടുക്കണം ^വിദ്യാഭ്യാസ മന്ത്രി

വായനയിലൂടെ പ്രതിരോധം വളർത്തിയെടുക്കണം -വിദ്യാഭ്യാസ മന്ത്രി തിരുവനന്തപുരം: വായനയിലൂടെ പ്രതിരോധം വളര്‍ത്തിയെടുക്കാനാകണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. കേരള സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ ആധുനീകരണത്തി​െൻറ ഭാഗമായുള്ള ഇലക്‌ട്രോണിക് ഡിസ്‌പ്ലേ ബോര്‍ഡ്, ഇ-മെയില്‍, എസ്.എം.എസ് സംവിധാനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ദിശാബോധമുള്ള വായനയിലൂടെ പുസ്തകത്തി​െൻറ ആഴത്തിലിറങ്ങിച്ചെന്ന് എഴുത്തുകാര​െൻറ ഉദ്ദേശ്യം തിരിച്ചറിയാനാകണം. നിഷ്‌കളങ്കമായി വായിക്കുകയാണെങ്കില്‍ പുസ്തകം എഴുതിയ ആളി​െൻറ താൽപര്യം നമ്മുടേതായി മാറും. അതുകൊണ്ട് വായനക്ക് രാഷ്ട്രീയം ഉണ്ടായാലേ ആശയങ്ങള്‍ തിരിച്ചറിഞ്ഞ് ചെറുത്തു നില്‍പ് സാധ്യമാകൂ. സാങ്കേതികവിദ്യ വളരുന്നതനുസരിച്ച് പുസ്തകങ്ങള്‍ ഉപയോഗിക്കാനുള്ള സാധ്യത വര്‍ധിക്കണം. വായനയുടെ പുതിയ ലോകത്തേക്ക് കൂടുതല്‍പേരെ കൂട്ടിക്കൊണ്ടുവരേണ്ട ചുമതല നമുക്കെല്ലാമുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സ്‌റ്റേറ്റ് ലൈബ്രേറിയന്‍ പി.കെ. ശോഭന അധ്യക്ഷത വഹിച്ചു. ലൈബ്രറി ഉപദേശക സമിതിയംഗം ഡോ. ജോര്‍ജ് ഓണക്കൂര്‍, യൂനിവേഴ്‌സിറ്റി ലൈബ്രറി സയന്‍സ് വകുപ്പ് മുന്‍ മേധാവി ഡോ. ഹുമയൂണ്‍ കബീര്‍, ഡെപ്യൂട്ടി സ്‌റ്റേറ്റ് ലൈബ്രേറിയന്‍ എം.ബി. ഗംഗാപ്രസാദ് എന്നിവര്‍ പെങ്കടുത്തു. മൊബൈല്‍ എസ്.എം.എസിലൂടെയും ഇ-മെയിലുകളിലൂടെയും പുസ്തക വിതരണം, പുസ്തക റിസര്‍വേഷന്‍ വിവരങ്ങള്‍ തുടങ്ങിയവ അംഗങ്ങളെ അറിയിക്കുന്ന പുതിയ സേവനങ്ങളാണ് ആരംഭിച്ചത്. ഇന്ത്യയിലാദ്യമായി ലൈബ്രറി പ്രോഗ്രാമുകള്‍ ഇലക്ട്രോണിക് ഡിസ്പ്ലേ ബോര്‍ഡ് വഴി പൊതുജനങ്ങളെ അറിയിക്കുന്നതും സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.