കല്ലട ഡാം നിറയാറായിട്ടും വൈദ്യുതി ഉൽപാദനം ഭാഗികംമാത്രം-

പുനലൂർ: തെന്മലയിലെ കല്ലട ഡാം (പരപ്പാർ ഡാം) നിറയെ വെള്ളമായിട്ടും വൈദ്യുതി ഉൽപാദനം നാമമാത്രം.15 മെഗാവാട്ടി​െൻറ രണ്ടു ജനറേറ്ററുകളുള്ള പവർഹൗസിൽ ഒരെണ്ണം മാത്രം ഒന്നിടവിട്ട ദിവസങ്ങളിൽ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളമേ കല്ലട ജലസേചന പദ്ധതി അധികൃതർ അനുവദിക്കുന്നുള്ളൂ. ഇതുകാരണം പവർഹൗസ് ജീവനക്കാർ മിക്കപ്പോഴും വെറുതെ ഇരിക്കേണ്ട അവസ്ഥയിലാണ്. 115.68 മീറ്റർ സംഭരണ ശേഷിയുള്ള ഡാമിൽ ബുധനാഴ്ച 106.50 മീറ്റർ വരെ വെള്ളം ശേഖരമായുണ്ട്. രണ്ടു ജനറേറ്ററുകളും ദിവസം മുഴുവൻ പ്രവർത്തിക്കാനുള്ള വെള്ളമായെങ്കിലും ഇതിന് അനുവാദം നൽകാൻ കെ.ഐ.പി അധികൃതർ തയാറാകുന്നില്ല. കാർഷിക മേഖലക്ക് മുൻതൂക്കം നൽകി സ്ഥാപിച്ച ഡാം ജലവിഭവ വകുപ്പി​െൻറ കീഴിലെ കല്ലട ജലസേചന പദ്ധതിയുടെ നിയന്ത്രണത്തിലാണ്. ഇതുകാരണം കെ.ഐ.പി അനുവദിക്കുന്ന വെള്ളത്തെ ആശ്രയിച്ചാണ് കെ.എസ്.ഇ.ബിയുടെ ഇവിടത്തെ വൈദ്യുതി ഉൽപാദനം. വൈദ്യുതി ഉൽപാദിപ്പിക്കാൻ എടുക്കുന്ന വെള്ളത്തിന് കെ.എസ്.ഇ.ബി പണം കെ.ഐ.പി നൽകുന്നുണ്ട്. ഡാമിൽ ആവശ്യത്തിന് വെള്ളമില്ലാതിരുന്നതിനാൽ കഴിഞ്ഞ വർഷം ഉൾെപ്പടെ ചുരുക്കം ദിവസങ്ങളിലാണ് രണ്ടു ജനറേറ്ററുകളും പ്രവർത്തിപ്പിക്കാനായത്. ഒരാഴ്ച മുമ്പുവരെയും നൂറുമീറ്ററിൽ താഴെയായായിരുന്നു ഡാമിലെ ജലസംഭരണം. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ ഡാമിലെ ജലനിരപ്പ് ആശാവഹമായ നിലയിൽ ഉയരുകയായിരുന്നു. അടുത്ത ആഴ്ചകളിൽ വലിയ വരൾച്ച അനുഭവപ്പെട്ടിെല്ലങ്കിൽ താമസിയാതെ പൂർണ സംഭരണ ശേഷിയിലെത്തും. ഇനി തുലാവർഷത്തിൽ പ്രതീക്ഷിക്കുന്ന നിലയിൽ വെള്ളമെത്തിയാൽ ഡാം തുറന്ന് വെള്ളം പാഴാക്കേണ്ട അവസ്ഥയും ഉണ്ടാകും. മുമ്പ് പലപ്പോഴും തുലാവർഷത്തിൽ ഡാം ഷട്ടറുകൾ തുറക്കുകയുണ്ടായി. ഇപ്പോഴേ വൈദ്യുതി ഉൽപാദനം പൂർണതോതിൽ നടക്കുകയാണങ്കിൽ തുലാവർഷത്തിൽ ഷട്ടർ തുറക്കേണ്ട അവസ്ഥ ഒഴിവാക്കാമെന്നും അറിയുന്നു. ബി. ഉബൈദുഖാൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.