കയർ പഴയ കയറല്ല: വിപണന മേളയിൽ തിരക്കേറുന്നു

കൊല്ലം: കടപ്പാക്കട സ്‌പോർട്സ് ക്ലബിൽ കയർ വികസന വകുപ്പ് ഒരുക്കിയ പ്രദർശന വിപണനമേളയിൽ കയറിയാൽ അറിയാം കയർ ഇപ്പോൾ പഴയ കയറല്ലെന്ന്. സ്വീകരണ മുറിയിലെ ചവിട്ടി മുതൽ കിടപ്പുമുറിയിലെ മെത്ത വരെ ഏറ്റവും ആധുനിക രീതിയിൽ കയറിൽ രൂപപ്പെടുത്തിയിരിക്കുന്നു. സൗന്ദര്യമികവിൽ ഒട്ടും പിന്നിലല്ലാത്ത ഈ ഉൽപന്നങ്ങൾ വലിയ വിലക്കിഴിവിൽ വാങ്ങാൻ മേളയിൽ അനുദിനം തിരക്കേറുകയാണ്. യോഗമാറ്റ്, ഓർത്തോപീഡിക് മെത്തകൾ, വിവിധയിനം ചവിട്ടികൾ, കാർപെറ്റുകൾ, കുട്ടികളുടെ ഊഞ്ഞാലുകൾ തുടങ്ങി കയർ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരമാണ് മേളയിലുള്ളത്. 50 ശതമാനം സർക്കാർ റിബേറ്റ് കൂടാതെ ഉൽപന്നങ്ങൾക്ക് 15 മുതൽ 20 ശതമാനം വരെ വിലക്കിഴിവും ലഭിക്കും. 1000 രൂപയുടെ സമ്മാന കൂപ്പൺ വാങ്ങുന്നവർക്ക് 2000 രൂപയുടെ െതരഞ്ഞെടുത്ത കയർ ഉൽപന്നങ്ങൾ വാങ്ങാനുള്ള സൗകര്യവുമുണ്ട്. സർക്കാർ ജീവനക്കാർക്ക് 15,000 രൂപയുടെ ഉൽപന്നങ്ങൾ അഞ്ചുതവണ വ്യവസ്ഥയിൽ മേളയിൽനിന്ന് ലഭിക്കും. ഈ മാസം 30ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.