'ദലിത്​^ആദിവാസി^ഒ.ബി.സി^ന്യൂനപക്ഷങ്ങൾ ഒന്നിക്കണം'

'ദലിത്-ആദിവാസി-ഒ.ബി.സി-ന്യൂനപക്ഷങ്ങൾ ഒന്നിക്കണം' തിരുവനന്തപുരം: ഇന്ത്യയിൽ ദലിത് -ആദിവാസി മറ്റ് പിന്നാക്ക-ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുകയും അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ദലിത് -ആദിവാസി -ഒ.ബി.സി-ന്യൂനപക്ഷങ്ങൾക്ക് ഒന്നിച്ചണിചേരാൻ ദേശീയതലത്തിൽ സ്വതന്ത്രസംഘടന അനിവാര്യമാണെന്ന് ദേശീയനേതാക്കളുടെ യോഗം തീരുമാനിച്ചു. റിട്ട. ഗവൺമ​െൻറ് സെക്രട്ടറി വാസുദേവൻ ഉദ്ഘാടനം ചെയ്തു. മുതിർന്നനേതാവ് കെ. രാമൻകുട്ടി അധ്യക്ഷതവഹിച്ചു. പ്രഫ. ഇന്ദിര അതവാലെ, നാർസിങ് റാവു, ജി. ശങ്കർ, ഭാസ്കർ റാവു, ജഗന്നാഥൻ തുടങ്ങിയവർ സംസാരിച്ചു. നവംബർ 25, 26 തീയതികളിൽ ഹൈദരാബാദിൽ നടക്കുന്ന ദേശീയനേതാക്കളുടെ സമ്മേളനത്തോടെ പുതിയ ദേശീയസംഘടനയുടെ പേരും ഭാരവാഹികളെയും പ്രഖ്യാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.