Posted On
date_range Updated On
date_range നിർമൽ കൃഷ്ണ ഫൈനാൻസ് തട്ടിപ്പ്: തമിഴ്നാട് സാമ്പത്തിക കുറ്റാേന്വഷണ വിഭാഗം അന്വേഷണം ആരംഭിച്ചു
പാറശ്ശാല: നിർമൽ കൃഷ്ണ ഫൈനാൻസ് തട്ടിപ്പ് നടത്തിയതിനെ കുറിച്ച് തമിഴ്നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം വ്യാപകമാക്കി. ഫൈനാൻസ് ഉടമ നിർമലെൻറ ബിനാമി ബന്ധങ്ങളെക്കുറിച്ച് കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ തെളിവ് ലഭിക്കുന്ന മുറക്ക് ഇവരെ ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് ദിവസം മുമ്പ് പിടിയിലായവരെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരപ്രകാരം ബിനാമി ഇടപാടുകാരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. കഴിഞ്ഞ ദിവസം രാവിലെ പിടികൂടിയ ജീവനക്കാരുമായി കാരക്കോണത്ത് മറ്റൊരു ജീവനക്കാരെൻറ വീട്ടിൽ പൊലീസ് എത്തിയെങ്കിലും ആളില്ലായിരുന്നു. തുടർന്ന്, അടുത്ത ബന്ധുക്കളുടെ വീട്ടിൽ പരിശോധന നടത്തി. ബാങ്ക് ജീവനക്കാർക്ക് പുറമേ ഫൈനാൻസിെൻറ അധീനതയിലുള്ള പല സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഫൈനാൻസ് ഉടമയുടെ അധീനതയിലുള്ള 'കന്യാകുമാരി എക്സ്പോട്ടേഴ്സ്' എന്ന സ്ഥാപനത്തിലും പരിശോധന നടത്തി. ഓഫിസിലെ ജീവനക്കാരും മറ്റുള്ളവരും ഒളിവിലായതിനാൽ അന്വേഷണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.