ഗാന്ധിഭവനില്‍ 'മാധ്യമം' വായനപദ്ധതിക്ക്​ തുടക്കം

പത്തനാപുരം: അനാഥരെയും ആശ്രിതരെയും വായനയുടെ ലോകത്തേെക്കത്തിക്കാന്‍ 'മാധ്യമം' വായനപദ്ധതിക്ക് ഗാന്ധിഭവനില്‍ തുടക്കം. സ്നേഹമന്ദിര്‍ ഒാഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ നടൻ ടി.പി. മാധവന്‍ ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന് പത്രം കൈമാറി. ആനുകാലികമായ സംഭവങ്ങളും മറ്റും അന്യമായി കൊണ്ടിരിക്കുന്ന വലിയൊരു കുടുംബമാണ് ഇതോടെ വാര്‍ത്തയുടെ ലോകെത്തത്തുന്നത്. പരിപാടികളുടെ ഭാഗമായി സമൂഹവിവാഹങ്ങളിലൂടെ കുടുംബജീവിതം ആരംഭിച്ച ദമ്പതിമാരുടെ കുടുംബസംഗമവും നടന്നു. ഗാന്ധിഭവന്‍ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയ 20 ദമ്പതികള്‍ ബന്ധുക്കളോടും കുട്ടികളോടും കൂടിയാണ് പങ്കാളികളായത്. കുടുംബസംഗമം കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവാഹിതരായവരുടെ സ്‌നേഹസംഗമം സമൂഹവിവാഹങ്ങളൊരുക്കുന്നവര്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുടുംബങ്ങൾക്ക് 'മാധ്യമം' ഓണക്കിറ്റുകൾ വിതരണംചെയ്തു. കഥകളി കലാകാരി ചവറ പാറുക്കുട്ടി മുഖ്യാതിഥിയായി. 'മാധ്യമം' ബിസിനസ് ഡെവലപ്മ​െൻറ് ഓഫിസര്‍ വരവിള നവാസ്, എസ്.എം.ഇമാരായ നിസാം, ജാഫര്‍, ജമീല്‍, രാജേഷ്, പ്രിൻസ്, ഉമര്‍, പത്തനാപുരം ലേഖകന്‍ അശ്വിന്‍ പഞ്ചാക്ഷരി, സി.എം യോഷിത്, ചാന്ദിനി, ഡോ. ജെ. ഷെര്‍ലി, തങ്ങള്‍ബാവ, പിറവന്തൂര്‍ രാജന്‍, പിടവൂര്‍ ബേബി, രവീന്ദ്രന്‍പിള്ള, പി.എസ്. അമല്‍രാജ്, ജി. ഭുവനചന്ദ്രന്‍, പ്രസന്ന സോമരാജന്‍, കെ. ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. സംഗമത്തോടനുബന്ധിച്ച് ഉറിയടി മത്സരവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.