ഭക്തിയുടെ നിറവിൽ ശ്രീപത്​മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്

തിരുവനന്തപുരം:- ഭക്തിയുടെ നിറവിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് നടന്നു. അൽപശി ഉത്സവത്തിന് സമാപനംകുറിച്ച് ശനിയാഴ്ച രാത്രിയാണ് ശംഖുംമുഖം കടപ്പുറത്ത് ആറാട്ട് ചടങ്ങുകൾ നടന്നത്. വൈകീട്ട് 5.30ഒാടെ ഘോഷയാത്ര ക്ഷേത്രത്തി​െൻറ പടിഞ്ഞാറെ നടയിൽ ആരംഭിച്ചു. ശ്രീകോവിലിലെ ദീപാരാധനക്ക് ശേഷം ഗരുഡവാഹനത്തിൽ പത്മനാഭസ്വാമിയും നരസിംഹസ്വാമിയുമാണ് എഴുന്നള്ളിയത്. തിരുവല്ലം പരശുരാമക്ഷേത്രം, മുട്ടത്തറ വടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, കരുമം അരകത്ത് ക്ഷേത്രം, പാക്കുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിൽനിന്നുള്ള എഴുന്നള്ളത്തുകളും ഘോഷയാത്രയെ അനുഗമിച്ചു. ഗജവീരന്മാർ, അശ്വാരൂഡസേന, വാദ്യമേളങ്ങൾ എന്നിവയും അണിനിരന്നു. ക്ഷേത്ര രാജസ്ഥാനിമൂലം തിരുനാൾ രാമവർമ ഉടവാളേന്തി. കടലിൽ വിഗ്രഹങ്ങൾ ആറാടിച്ചശേഷം രാത്രിയോടെ ഘോഷയാത്ര ക്ഷേത്രത്തിൽ പ്രവേശിച്ചു. ഭക്തർ വിവിധസ്ഥലങ്ങളിൽ സ്വീകരണം നൽകി. വിമാനത്താവളത്തിലെ റൺവേയിലൂടെ ഘോഷയാത്ര കടന്നു പോയതിനാൽ വിമാന സർവിസുകളുടെ സമയത്തിൽ മാറ്റം വരുത്തിയിരുന്നു. ശക്തമയ സുരക്ഷ ഗതാഗത ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.