'തൊഴിലാളി വർഗ സാഹിത്യം മലയാളത്തിൽ' ദ്വിദിന സെമിനാർ

കൊല്ലം: 'തൊഴിലാളി വർഗസാഹിത്യം മലയാളത്തിൽ' വിഷയത്തിൽ കേരള സാഹിത്യ അക്കാദമിയും എ.പി. കളയ്ക്കാട് സ്മാരക ട്രസ്റ്റും സംയുക്തമായി 27, 28 തീയതികളിൽ എൻ.ജി.ഒ യൂനിയൻ ഹാളിൽ സെമിനാർ നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 27ന് രാവിലെ 9.30ന് എം.എ. ബേബി ഉദ്ഘാടനംചെയ്യും. കെ. സോമപ്രസാദ് എം.പി മുഖ്യപ്രഭാഷണം നടത്തും. 'കരിയിലക്കിളികൾ കലമ്പുന്നുണ്ട്' പുസ്തകം ചടങ്ങിൽ പ്രകാശനംചെയ്യും. രാവിലെ 11ന് 'തൊഴിലാളിവർഗ പോരാട്ടങ്ങളും ചെറുകാടി​െൻറ രചനകളും' വിഷയം ഡോ.കെ.പി. മോഹനൻ അവതരിപ്പിക്കും. 12ന് 'തൊഴിലിടങ്ങളിലെ പെൺജീവിതം -സാഹിത്യാധിഷ്ഠിത വായന' വിഷയം ഡോ.എ.ജി. ഒലീനയും രണ്ടിന് 'തൊഴിലാളിവർഗ സാഹിത്യവും മതേതര മൂല്യങ്ങളും' വിഷയം ഡോ.പി.കെ. പോക്കറും അവതരിപ്പിക്കും. മൂന്നിന് 'തൊഴിലാളി വർഗം-സമകാലിക രചനകളിൽ' വിഷയത്തിൽ ഡോ.എം.എ. സിദ്ദീഖ് പ്രബന്ധാവാതരണം നടത്തും. 28ന് വിവിധ സെഷനുകളിലായി ഡോ.പി. സോമൻ, ഡോ.സുജ സൂസൻ േജാർജ്, പ്രഫ.എം.എം. നാരായണൻ എന്നിവർ വിഷയാവതരണം നടത്തും. വൈകീട്ട് മൂന്നിന് സമാപനസേമ്മളനം കെ.എൻ. ബാലഗോപാൽ ഉദ്ഘാടനംചെയ്യും. വാർത്തസമ്മേളനത്തിൽ ഡോ.സി. ഉണ്ണികൃഷ്ണൻ, പ്രഫ.എം. കരുണാകരൻ, പി. ഇസഡോർ, പ്രഫ.എസ്. കൊച്ചുകുഞ്ഞ്, എ. ഗോകുലേന്ദ്രൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.