കൊല്ലം: അന്യംനിന്നുെകാണ്ടിരിക്കുന്ന ഗോത്രവർഗ പൈതൃകവും തനതുകലകളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന 'ഗദ്ദിക' നാടൻകല, ഉൽപന്ന പ്രദർശന മേള പത്തനാപുരം മഞ്ചള്ളൂരിൽ തിങ്കളാഴ്ച ആരംഭിക്കും. നവംബർ ഒന്നുവരെ നീളുന്ന മേള പട്ടികജാതി, പട്ടികവർഗ വികസന വകുപ്പുകളും കിർതാഡ്സും ചേർന്നാണ് സംഘടിപ്പിക്കുന്നത്. വിളംബര േഘാഷയാത്രക്കുശേഷം തിങ്കളാഴ്ച വൈകീട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിക്കും. സ്റ്റാളുകളുടെ ഉദ്ഘാടനം മന്ത്രി കെ. രാജുവും ആദ്യ വിൽപന ആർ. ബാലകൃഷ്ണപിള്ളയും നിർവഹിക്കും. പവലിയനുകൾ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. അടിയ ഗോത്രവിഭാഗത്തിെൻറ അനുഷ്ഠാന കലാരൂപമാണ് ഗദ്ദിക. കേട്ടറിവു മാത്രമുള്ള നാടന്‍ കലാരൂപങ്ങളും ഗോത്രസംസ്കൃതിയില്‍ ഉദയം ചെയ്ത നൃത്തയിനങ്ങളുമാണ് മേളയിലെ പ്രധാന ആകര്‍ഷണം. ആദിവാസികള്‍ നിര്‍മിക്കുന്ന പരമ്പരാഗത ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വിറ്റഴിക്കാനുമുള്ള സ്റ്റാളുകളും മേളയിലുണ്ടാകും. വാർത്തസമ്മേളനത്തിൽ ജില്ല പട്ടികജാതി വികസന ഒാഫിസർ എം. നജീബ്, പട്ടിക വർഗ വികസന ഒാഫിസർ വി.ആർ. മധു, പട്ടികജാതി വികസന വകുപ്പ് ചീഫ് പബ്ലിസിറ്റി ഒാഫിസർ നന്ദകുമാർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.