ഗദ്ദിക കലാമേള: ക്രമീകരണങ്ങൾ വിലയിരുത്തി

പത്തനാപുരം: ഗദ്ദിക കലാമേളയുമായി ബന്ധപ്പെട്ട് സുരക്ഷ, ഗതാഗതക്രമീകരണം വിലയിരുത്തല്‍ യോഗം മഞ്ചള്ളൂരിൽ നടന്നു. പൊലീസ് സേനയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളാണ് വിലയിരുത്തിയത്. തിങ്കളാഴ്ച മൂന്നിന് ആരംഭിക്കുന്ന ഘോഷയാത്ര അഞ്ചോടെ സമ്മേളനസ്ഥലത്ത് എത്തിച്ചേരും. ഉച്ചക്ക് രണ്ടുമുതല്‍ ആറുവരെയാണ് നഗരത്തിൽ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുക. പുനലൂർ-പത്തനപുരം, അടൂർ-പത്തനാപുരം, കുന്നിക്കേട്-പത്തനാപുരം പാതകളിലെ വാഹനഗതാഗതം സമാന്തരപാതകളിലൂടെ കടത്തിവിടും. യോഗത്തില്‍ സംഘാടകസമിതി അംഗങ്ങളായ ബി. അജയകുമാർ, എന്‍. ജഗദീശൻ, എച്ച്. റിയാസ് മുഹമ്മദ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച്. നെജീബ് മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. സജീഷ്, പുനലൂര്‍ ഡിവൈ.എസ്.പി ബി. കൃഷ്ണകുമാർ, പത്തനാപുരം സി.െഎ അന്‍വർ, പത്തനാപുരം എസ്.െഎ മനാഫ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.