ബാർ മുതലാളിമാരുടെ പച്ചനോട്ട്​ കണ്ട് കണ്ണ് മഞ്ഞളിച്ചവരാണ് നാട് ഭരിക്കുന്നത് ^സുഗതകുമാരി

ബാർ മുതലാളിമാരുടെ പച്ചനോട്ട് കണ്ട് കണ്ണ് മഞ്ഞളിച്ചവരാണ് നാട് ഭരിക്കുന്നത് -സുഗതകുമാരി *ലഹരിമുക്ത ഗ്രാമമാകാനൊരുങ്ങി വിളവൂർക്കൽ പഞ്ചായത്ത് വിളപ്പിൽ: ഭരിച്ചവരും ഭരിക്കുന്നവരും മദ്യമുതലാളിമാർക്കൊപ്പമാണെന്നും അവരാരും സ്ത്രീകളുടെ കണ്ണീർ കാണുന്നില്ലെന്നും കവയിത്രി സുഗതകുമാരി. വിളവൂർക്കൽ പഞ്ചായത്ത് സമ്പൂർണ ലഹരിമുക്ത ഗ്രാമമാകുന്നതിനുവേണ്ടിയുള്ള തീവ്രയജ്ഞ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കഴിഞ്ഞ നാൽപത് വർഷമായി ഇടത് വലത് സർക്കാറുകൾക്ക് മുന്നിൽ പരാതിയുമായി ഞാൻ കയറിയിറങ്ങി. ലഹരിക്കെതിരായ പോരാട്ടത്തെ അവർ കണ്ടില്ല. സങ്കടമുണ്ട്, എ​െൻറ നാടിനെയോർത്ത്. ഇതുവരെ കേരളം ഭരിച്ചവരുടെ മുഖം ഓർമിച്ചുകൊണ്ടാണ് ഞാനിത് പറയുന്നത് -സുഗതകുമാരി പറഞ്ഞു. ലഹരിയുടെ നീരാളിപ്പിടിത്തത്തിൽനിന്ന് കൗമാരത്തെ രക്ഷിക്കാൻ നമുക്കാകണം. ബാർ മുതലാളിമാരുടെ പച്ചനോട്ട് കണ്ട് കണ്ണ് മഞ്ഞളിച്ചവരാണ് നാട് ഭരിക്കുന്നത്. അവർക്ക് നാടി​െൻറ വേദന അറിയില്ല. ഇനിയും ഇവിടെ ബാറുകൾ തുറക്കപ്പെടും. സ്ത്രീ പീഡനങ്ങളും ബാലഹത്യകളും ആത്മഹത്യയും അപകടങ്ങളും പെരുകും. ചിലരെങ്കിലും ഇത്തരം ലഹരിമുക്ത ഗ്രാമമെന്ന സങ്കൽപവുമായി വരുന്നതാണ് പ്രതീക്ഷ നൽകുന്നതെന്നും സുഗതകുമാരി കൂട്ടിച്ചേർത്തു. വിളവൂർക്കൽ ഗ്രാമപഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും എക്സൈസ് വകുപ്പും സംയുക്തമായാണ് വിമുക്തി എന്ന ലഹരിമുക്ത പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് വി. അനിൽകുമാർ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് എസ്. ശാലിനി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ രാധാകൃഷ്ണൻ നായർ, പനങ്ങോട് വിജയൻ, എൽസ, ഡോ. നിജു, എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് എന്നിവർ സംസാരിച്ചു. ഡോ. അമൃത, ജേക്കബ് എന്നിവർ ക്ലാസുകൾ നയിച്ചു. ചിത്രം: വിളവൂർക്കൽ പഞ്ചായത്തിലെ ലഹരിമുക്ത ഗ്രാമം പദ്ധതി കവയിത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.