ജി.എസ്.ടി: റിട്ടേൺ ഫയൽ ചെയ്യുന്ന രീതിയിലെ അവ്യക്തത വ്യാപാരികളെ വലക്കുന്നു

ബാലരാമപുരം: ജി.എസ്.ടി ഫയലിങ് രീതിയിലെ അവ്യക്തത വ്യാപാരികളെ വെള്ളംകുടിപ്പിക്കുന്നു. സംശയനിവരണത്തിന് ഹെൽപ് ഡെസ്കിൽ വിളിച്ചാൽ പ്രതികരണമില്ലെന്ന് വ്യാപാരികൾ. ജി.എസ്.ടി ഫയലിങ്ങിനെത്തിയവരിൽനിന്ന് ലേറ്റ് ഫീ ഈടാക്കുന്നതിൽ പ്രതിഷേധിച്ച് പലരും ഫയൽ ചെയ്യാൻ തയാറാകാത്ത അവസ്ഥയുണ്ട്. ഫൈൻ ഈടാക്കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും ഫയലിങ്ങിലെ കാലതാമസത്തിന് വൻതുക ഫൈൻ ഈടാക്കുന്നുണ്ട്. വാറ്റ് നിലവിലുള്ളപ്പോൾ ബില്ലിലെ തെറ്റുകൾ പരിഹരിച്ച് തിരുത്തുന്നതിന് ഒരുമാസത്തെ സാവകാശവും തെറ്റ് തിരുത്തുന്നതിന് സംവിധാനവുമുണ്ടായിരുന്നു. എന്നാൽ ജി.എസ്.ടിയിൽ തെറ്റ് തിരുത്തുന്നതിന് സംവിധാനമില്ല. അബദ്ധത്തിൽ ഒരക്കംമാറിയാൽ അതിനും നികുതിനൽകേണ്ട ഗതികേടിലാണ് ഫയലിങ് സംവിധാനമെന്ന് വ്യാപാരികൾ പറയുന്നു. മാത്രമല്ല ജി.എസ്.ടി സോഫ്റ്റ്വെയർ പലപ്പോഴും പണിമുടക്കുന്നുമുണ്ട്. പുതിയനികുതി പരിഷ്കരണം ടാക്സ് കൺസൽട്ടൻററുമാരെയും വലക്കുന്നുണ്ട്. ജി.എസ്.ടി ഫയലിങ്ങിനെ കുറിച്ച് പഠനം സംഘടിപ്പിച്ച് സംശയങ്ങൾ ദൂരീകരിച്ചശേഷമേ പിഴ ഈടാക്കാവൂ എന്നാണ് വ്യാപാരികൾ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.