സൂനാമി ടൗൺഷിപ്പുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം

കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തിലുൾെപ്പടെയുള്ള സൂനാമി ടൗൺഷിപ്പുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണമെന്ന് സി.പി.എം കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. വിവിധ ഏജൻസികളും സന്നദ്ധ സംഘടനകളും വർഷങ്ങൾക്ക് മുമ്പ് നിർമിച്ചുനൽകിയ വീടുകളിൽ പലതും തകർന്നനിലയിലാണ്. കുടിവെള്ളമുൾെപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും പരിഹരിക്കപ്പെടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പ്രദേശത്തെ പ്രധാന റോഡുകൾ വീതികൂട്ടി വികസിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പുത്തൻതെരുവ് അൽ സെയ്ദ് സ്കൂളിൽ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം മുൻ എം.പി പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർപേഴ്സൺ ശ്രീലേഖ കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. ജഗദമ്മ ഗോവിന്ദക്കുറുപ്പ് അധ്യക്ഷത വഹിച്ചു. എൻ.എസി​െൻറ സഹധർമിണി പത്മാവതി ടീച്ചർ പതാക ഉയർത്തി. എൻ. കൃഷ്ണകുമാർ രക്തസാക്ഷി പ്രമേയവും എ. അനിരുദ്ധൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി. ഉണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി, ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ആർ. വസന്തൻ, ജില്ല കമ്മിറ്റി അംഗം അഡ്വ വി.വി. ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. എച്ച്.എ. സലാം, ജെ. ഹരിദാസൻ, ശ്രീലേഖ കൃഷ്ണകുമാർ എന്നിവരടങ്ങിയ പ്രിസീഡിയം സമ്മേളനം നിയന്ത്രിച്ചു. തുടർന്ന് പുത്തൻ തെരുവ് കെ.എസ് പുരം ജങ്ഷനിൽ ചേർന്ന പൊതുസമ്മേളനം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.15 അംഗ ലോക്കൽ കമ്മിറ്റിയും പി. ഉണ്ണിയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.