തിരുവനന്തപുരം: ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല പ്രഖ്യാപനം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വി.െജ.ടി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രഖ്യാപന സമ്മേളനത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് കെ.വി. സഫീർഷ, കേന്ദ്ര കമ്മിറ്റിയംഗം എസ്. ഇർഷാദ്, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ശശി പന്തളം, ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പ്രദീപ് നെന്മാറ, കെ.എം. ഷെഫ്രിൻ, നജ്ദ റൈഹാൻ, സംസ്ഥാന വൈസ് പ്രസിഡൻറുമാരായ ഷംസീർ ഇബ്രാഹീം, ഗിരീഷ് കാവാട്ട്, സംസ്ഥാന സെക്രട്ടറിമാരായ കെ.എസ്. നിസാർ, അജീഷ് കിളിക്കോട്ട്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി എന്നിവർ സംബന്ധിക്കും. സമ്മേളനത്തിൽ പ്രഥമ ജില്ല കമ്മിറ്റിയെയും ജില്ല ഭാരവാഹികളെയും പ്രഖ്യാപിക്കും. സേമ്മളനത്തിന് ശേഷം ജില്ല നേതാക്കൾക്കുള്ള സ്വീകരണ റാലിയും നഗരത്തിൽ നടക്കും. ഏപ്രിൽ 30ന് ഡൽഹി അംബേദ്കർ ഭവനിൽ രൂപംകൊണ്ട ഫ്രേട്ടണിറ്റിക്ക് മേയ് 13നാണ് സംസ്ഥാന കമ്മിറ്റി നിലവിൽവന്നത്. വാർത്തസമ്മേളനത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് ജനറൽ സെക്രട്ടറി നജ്ദ റൈഹാൻ, ജില്ല അഡ്ഹോക് കമ്മിറ്റി കൺവീനർ സുനിൽ സുബ്രഹ്മണ്യം, അസി. കൺവീനർ മഹേഷ് തോന്നയ്ക്കൽ, സ്വാഗതസംഘം ജില്ല ചെയർമാൻ എൻ.എം. അൻസ്വാരി, മീഡിയ കൺവീനർ സുനീഷ് മഞ്ഞിലത്ത് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.